'രോഹിത് വിരമിക്കണമെന്നോ, ആ ചോദ്യം തന്നെ എന്തിന്?' ഹിറ്റ്മാന് പിന്തുണയുമായി സൗരവ് ​ഗാം​ഗുലി

'സെലക്ടർമാർ ചിന്തിക്കുന്നതെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, രോഹിത്ത് നന്നായി കളിക്കുന്നുണ്ട് ഇപ്പോൾ.'

dot image

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരമ്പരയ്ക്ക് ശേഷം വിരമിക്കുമോ എന്നുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതു പോലെ ക്യാപ്റ്റന്‍ രോഹിത് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ ഏകദിനവും മതിയാക്കിയേക്കുമോ എന്നാണ് ആരാധകരുടെ സംശയം. ഇപ്പോൾ രോഹിത്തിന്റെ വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലി.

സൗരവ് ​ഗാം​ഗുലി രോഹിത് ചാംപ്യൻസ് ട്രോഫിയ്ക്ക് ശേഷം ഏകദിനം മതിയാക്കുമെന്ന ചർച്ചകളോട് യോജിക്കുന്നില്ല.

നേരത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അ​ഗാർക്കർ രോഹിത്തുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. അതിനൊപ്പം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഒരു പരാമർശവും വാർത്തയായിരുന്നു. 'ഡ്രസ്സിങ് റൂമില്‍ ഇപ്പോള്‍ ആരുടെയും വിരമിക്കലിനെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. അദ്ദേഹം ടീമിനോടോ എന്നോടോ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. എല്ലാ താരങ്ങളെയും പോലെ ഫൈനല്‍ ജയിക്കുന്നതിലാണ് രോഹിത്തിന്റെയും ശ്രദ്ധ. ചര്‍ച്ചകളും സംസാരങ്ങളുമെല്ലാം മത്സരം വിജയിക്കുന്നതിനെക്കുറിച്ചാണ്. നാളെ മത്സരം കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേഹം ഒരു തീരുമാനമെടുക്കുമെന്ന് കരുതുന്നു. പക്ഷേ ടീമിലെ ആരില്‍നിന്നും ഞാന്‍ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല', ഗില്‍ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ​ഗാം​ഗുലിയും തന്റെ അഭിപ്രായവുമായി രം​ഗത്ത് വന്നിരിക്കുകയാണ്. 'എന്തിനാണ് രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ച് ഇത്രയും ചർച്ചകൾ? ഇതൊരു ചോദ്യമായി തന്നെ ഉയർന്നുവരേണ്ടതുണ്ടോ? കുറച്ച് മാസം മുമ്പാണ് അവൻ ക്യാപ്റ്റനായി ഒരു കിരീടം ഇന്ത്യയ്ക്കായി സമ്മാനിച്ചത്. സെലക്ടർമാർ ചിന്തിക്കുന്നതെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, രോഹിത്ത് നന്നായി കളിക്കുന്നുണ്ട് ഇപ്പോൾ. ഇന്ത്യ ന്യൂസിലാൻഡിനേക്കാൾ എത്രയോ മുകളിലാണ്. ഇന്ത്യ 2023 ലോകകപ്പ് ഫൈനൽ കളിച്ചു. 2024 ടി20 കപ്പ് നേടി. ചാംപ്യൻസ് ട്രോഫിയിൽ അവർ അപരാജിതരായാണ് ഫൈനലിലെത്തിയിട്ടുള്ളത്.' ​ഗാം​ഗുലി പറയുന്നു.

രോഹിത്തിന്റെ കീഴിൽ ഇന്ത്യ കപ്പടിക്കുകയാണെങ്കിൽ സൗരവ് ​ഗാം​ഗുലിക്കും എം എസ് ധോണിയ്ക്കും ശേഷം ഇന്ത്യയ്ക്കായി ചാംപ്യൻസ് ട്രോഫി നേടുന്ന മൂന്നാമത്തെ നായകനായി രോഹിത് മാറും.

content highlights: Should Rohit Sharma retire after Champions Trophy? Sourav Ganguly speaks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us