
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ പ്രതികരണവുമായി ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. രോഹിത് ശർമ റൺസ് അടിക്കുന്നത് കണ്ടുകൊണ്ട് നിൽക്കുന്നത് സന്തോഷമാണ്. ഓപണിങ് വിക്കറ്റിലെ കൂട്ടുകെട്ടായിരുന്നു പ്രധാനം. ബോളും റൺസും തമ്മിലുള്ള വ്യത്യാസം പ്രശ്നമല്ല. അവസാനം വരെ താൻ ക്രീസിലുണ്ടാകണമെന്നായിരുന്നു രോഹിത്തിന്റെ ഉപദേശം. ഗിൽ വെളിപ്പെടുത്തി.
തന്റെ ബാറ്റിങ് മികച്ചതായിരുന്നു. 2023 ഏകദിന ലോകകപ്പ് അവസാന നിമിഷമാണ് നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഉൾപ്പെടെ എട്ട് മത്സരങ്ങളിൽ ഇന്ത്യ തുടർച്ചയായി വിജയിച്ചു. ഗിൽ പറഞ്ഞു.
വിരാട് കോഹ്‍ലി കളിക്കുന്നത് ആദ്യം ടിവിയിൽ കണ്ടു. പിന്നെ കോഹ്‍ലിക്ക് എതിരായി കളിച്ചു. ഇപ്പോൾ കോഹ്‍ലിയിലെ പ്രതിഭാസത്തെ നേരിൽ കാണുന്നു. ക്രിക്കറ്റിനായി എല്ലാം നൽകുന്നവനാണ് കോഹ്‍ലി. അത് ക്രിക്കറ്റിന്റെ പ്രധാന്യം എത്രമാത്രമെന്ന് വെളിപ്പെടുത്തുന്നു. ഗിൽ വ്യക്തമാക്കി.
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഒന്നാം വിക്കറ്റിൽ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. 83 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം രോഹിത് 76 റൺസെടുത്തു. 50 പന്തിൽ ഒരു സിക്സർ മാത്രം നേടിയ ശുഭ്മൻ ഗിൽ 31 റൺസും നേടി. ആദ്യ വിക്കറ്റിൽ ഇരുവരും 105 റൺസ് കൂട്ടിച്ചേർത്തു.
Content Highlights: Shubman Gill reacts importance of partnership with Rohit Sharma