
ഗ്രൗണ്ടിനകത്തും പുറത്തും ഒരു 'ട്രെന്‍ഡ്സെറ്റ'റാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി. ധോണിയുടെ ലുക്കും ഹെയര്‍സ്റ്റൈലും എല്ലാം ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ച് എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട 'തല'.
ദക്ഷിണേന്ത്യയിലെ പരമ്പരാഗത വസ്ത്രമായ മുണ്ട് ധരിച്ചാണ് ഇപ്പോള്‍ ധോണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് സ്റ്റൈലായി നടന്നുവരുന്ന ധോണിയാണ് ചിത്രത്തിലുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
Saareyy! Thala Mass’u! 🦁🔥😎#WhistlePodu 🦁💛 pic.twitter.com/9YfawufaeA
— Chennai Super Kings (@ChennaiIPL) March 9, 2025
'സാറേ തല മാസ്' എന്ന ക്യാപ്ഷനോടെയാണ് 'തല'യുടെ പുതിയ ചിത്രം സിഎസ്‌കെ പോസ്റ്റ് ചെയ്തത്. സിനിമാ ഹീറോസിനെ വെല്ലുന്ന ലുക്കിലാണ് ധോണിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഈ ലുക്ക് ഒറിജിനലാണോയെന്ന് ചോദിച്ചും ആരാധകരില്‍ ചിലര്‍ രംഗത്തെത്തുന്നുണ്ട്.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രീ-സീസണ്‍ ക്യാംപിലാണ് ധോണി ഇപ്പോള്‍. ധോണിക്കൊപ്പം ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍, രാഹുല്‍ ത്രിപാഠി തുടങ്ങിയവരും ക്യാമ്പില്‍ ചേര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് 23ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം.
Content Highlights: 'Thala' MS Dhoni dons traditional Veshti, Pics Goes Viral