
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് അവസാനിച്ചതിന് പിന്നാലെ ടൂർണമെന്റിന്റെ ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ടൂർണമെന്റ് ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഐസിസിയുടെ ടൂർണമെന്റിന്റെ ടീമിൽ ഇടം പിടിക്കാനായില്ല. ചാംപ്യൻസ് ട്രോഫി റണ്ണേഴ്സ് അപ്പുകളായ ന്യൂസിലാൻഡ് ടീം നായകൻ മിച്ചൽ സാന്റനറെയാണ് ഐസിസിയുടെ ടൂർണമെന്റിന്റെ ടീമിൽ നായകനായത്.
ഇന്ത്യൻ ടീമിൽ ആറ് താരങ്ങൾ ഐസിസിയുടെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ടീമിൽ ഇടം പിടിച്ചു. സൂപ്പർതാരം വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി എന്നിവർക്കൊപ്പം 12-ാമനായി അക്സർ പട്ടേലും ഐസിസി ടീമിൽ ഇടംപിടിച്ചു. നാല് താരങ്ങൾ ന്യൂസിലാൻഡിൽ നിന്നും ഐസിസി ഇലവനിലെത്തി. രണ്ട് താരങ്ങൾ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ നിന്നുമാണ് ഐസിസി ഇലവനിൽ ഇടം പിടിച്ചത്.
ന്യൂസിലാൻഡിന്റെ രചിൻ രവീന്ദ്രയും അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനുമാണ് ടൂർണമെന്റ് ടീമിൽ ഓപണർമാരായി എത്തുന്നത്. കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ. ഗ്ലെൻ ഫിലിപ്സ്, അസമത്തുള്ള ഒമർസായി, മാറ്റ് ഹെൻറി എന്നിവരാണ് ടൂർണമെന്റ് ടീമിൽ ഇടം പിടിച്ച മറ്റ് താരങ്ങൾ.
ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ടീം:
Content Highlights: ICC Men’s Champions Trophy 2025 Team of the Tournament revealed