
വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ആവേശ വിജയവുമായി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയന്റ്സിനെതിരെ ഒമ്പത് റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് വനിതകൾ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 170 റൺസിൽ എല്ലാവരും പുറത്തായി.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് ജയന്റ്സ് വനിതകൾ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 54 റൺസെടുത്ത ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ, 38 റൺസെടുത്ത നാറ്റ് സ്കിവർ എന്നിവരുടെ പ്രകടന മികവിലാണ് മുംബൈ ഇന്ത്യൻസ് വനിതകൾ ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഗുജറാത്തിനായി ഭാരതി ഫുൾമാലി 61 റൺസെടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടതാണ് ഗുജറാത്തിന് വിജയലക്ഷ്യത്തിലേക്ക് എത്താൻ കഴിയാതെ പോയത്. മുംബൈയ്ക്കായി ഹെയ്ലി മാത്യൂസും അമേലി കേറും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Mumbai Indians beat Gujarat Giants By 9 Runs