അമ്മയും വിരാടും പിന്നെ ചാംപ്യൻസ് ട്രോഫിയും, ഷമിയുടെ കിരീടനേട്ട ആഘോഷം ഇങ്ങനെ!; ഫോട്ടോ പങ്ക് വെച്ച് താരം

കഴിഞ്ഞ ദിവസം മുഹമ്മദ് ഷമിയുടെ അമ്മയുടെ പാദം തൊട്ട് വന്ദിക്കുന്ന വിരാട് കോഹ്‍ലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായതിന് പിന്നാലെ വിരാട് കോഹ്‍ലിക്കും തന്റെ മാതാവിനുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്ത്യൻ പതാകയും ചാംപ്യൻസ് ട്രോഫി വിജയത്തെ സൂചിപ്പിക്കാൻ ഒരു ട്രോഫിയുടെ ചിഹ്നവുമാണ് ഷമി ഫോട്ടോയ്ക്ക് തലക്കെട്ടായി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മത്സരശേഷം മുഹമ്മദ് ഷമിയുടെ അമ്മയുടെ പാദം തൊട്ടുവന്ദിക്കുന്ന വിരാട് കോഹ്‍ലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഷമിയുടെ അമ്മ, സ്നേഹപൂര്‍വം കോഹ്‍ലിയുടെ തോളില്‍ തട്ടുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകർ കോഹ്‍ലിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം കാഴ്ചകൾ കിരീടനേട്ടങ്ങൾക്ക് അർത്ഥമുണ്ടാക്കുന്നുവെന്ന് ആരാധകരിൽ ഒരാൾ പ്രതികരിച്ചു. രാജ്യത്തിനായി 100 ശതമാനവും സമർപ്പിച്ച താരമാണ് ഷമിയെന്ന് മറ്റൊരാൾ പ്രതികരിച്ചു.

ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്ക​റ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights: Shami's social media post along with his mother and Virat Kohli

dot image
To advertise here,contact us
dot image