പാകിസ്താനിൽ കളിക്കാത്തത് എന്തുകൊണ്ട്?; എനിക്ക് മറുപടി പറയാൻ കഴിയില്ലെന്ന് ഹാർദിക് പാണ്ഡ്യ

ഐസിസി ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു ഹാർദിക് പാണ്ഡ്യ

dot image

ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വീണ്ടും പാകിസ്താനിൽ കളിക്കാത്തത് എന്തെന്ന ചോദ്യം നേരിട്ട് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഇക്കാര്യത്തിൽ തനിക്ക് മറുപടി പറയാൻ കഴിയില്ലെന്നാണ് താരത്തിന്റെ പ്രതികരണം. പാകിസ്താനും ഇന്ത്യൻ ടീം അവിടെ കളിക്കണമെന്ന് ആ​ഗ്രഹമുണ്ട്. എന്നാൽ അത് സംഭവിച്ചില്ല. എങ്കിലും പാകിസ്താൻ ആരാധകർ ദുബായിലെത്തി മത്സരങ്ങൾ കാണുമെന്നാണ് ഞാൻ കരുതുന്നത്. ഇതിൽ കൂടുതൽ എനിക്ക് ഈ ചോദ്യത്തിൽ പ്രതികരിക്കാൻ കഴിയില്ല. ഹാർദിക് പാണ്ഡ്യ പറഞ്ഞു.

ഐസിസി ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു ഹാർദിക് പാണ്ഡ്യ. അഞ്ച് മത്സരങ്ങളിൽ നിന്നായി നാല് വിക്കറ്റുകളാണ് ഹാർദിക് നേടിയത്. സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെയും ഫൈനലിൽ ന്യൂസിലാൻഡിനെതിരെയും ബാറ്റുകൊണ്ടും ഹാർദിക് തിളങ്ങിയിരുന്നു.

ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഹാർദിക് നാട്ടിലേക്ക് മടങ്ങിയെത്തി. താരം മുംബൈ ഇന്ത്യൻസ് ക്യാംപിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് നായകനാണ് ഹാർദിക്. മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.

Content Highlights: Hardik Pandya's response to why India didn't play in Pakistan

dot image
To advertise here,contact us
dot image