കിരീട നേട്ടങ്ങളിൽ ധോണിയിലേക്ക് അടുത്ത് രോഹിത് ശർമ; വ്യത്യാസം ഒരൊറ്റ കാര്യത്തിൽ

ഇന്ത്യൻ നായകനായി മഹേന്ദ്ര സിങ് ധോണി മൂന്ന് ഐസിസി കിരീടങ്ങളാണ് നേടിയത്.

dot image

ഐസിസി ചാംപ്യൻസ് ട്രോഫി കിരീടവും സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റിന് മറ്റൊരു ചരിത്രമുഹൂർത്തം സമ്മാനിച്ചിരിക്കുകയാണ് രോഹിത് ശർമ. ഒപ്പം ക്രിക്കറ്റ് കിരീടനേട്ടങ്ങളിൽ രോഹിത് ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയിലേക്ക് അടുക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഇരുനായകന്മാരും നേടിയ കിരീട നേട്ടങ്ങൾ ഒന്ന് പരിശോധിക്കാം.

ഇന്ത്യൻ നായകനായി മഹേന്ദ്ര സിങ് ധോണി മൂന്ന് ഐസിസി കിരീടങ്ങളാണ് നേടിയത്. 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാംപ്യൻസ് ട്രോഫി എന്നിവയാണ് ധോണിയുടെ ഐസിസി കിരീടനേട്ടങ്ങൾ. രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും ധോണി ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായി അഞ്ച് തവണയാണ് ധോണി കപ്പുയർത്തിയത്. 2007 മുതൽ 2017 വരെ ധോണി ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിൽ ധോണിക്ക് സമാനമായ നേട്ടങ്ങൾ രോഹിത് ശർമയും സ്വന്തമാക്കി കഴിഞ്ഞു. രണ്ട് ഐസിസി കിരീടങ്ങൾ രോഹിത് ഇന്ത്യയ്ക്ക് സമ്മാനിച്ചു. 2024ൽ ട്വന്റി 20 ലോകകപ്പും 2025ൽ ചാംപ്യൻസ് ട്രോഫിയും രോഹിത് നായകനായ ഇന്ത്യൻ ടീം സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് നായകനായി അഞ്ച് കിരീടങ്ങളാണ് രോഹിത് ശർമ സ്വന്തമാക്കിയത്. രണ്ട് ഏഷ്യാ കപ്പിലും രോഹിത് ഇന്ത്യയ്ക്ക് സമ്മാനിച്ചു. എന്നാൽ കിരീടങ്ങളുടെ കണക്കുകളിൽ രോഹിത് ശർമയെയും മഹേന്ദ്ര ധോണിയെയും വേർതിരിക്കുന്നത് ഒരു ഏകദിന ലോകകപ്പ് മാത്രമാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്താനെ രോഹിത് ശർമയുടെ ഇന്ത്യൻ ടീമിന് സാധിച്ചുള്ളു.

Content Highlights: Rohit Sharma vs MS Dhoni Stats Comparison

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us