
ഇംഗ്ലണ്ടിനെതിരെയുള്ള ജൂണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ 'എ' ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ഇല്ലാത്ത സ്ഥിതിക്കാണ് ഗംഭീർ എ ടീമിനൊപ്പം യാത്ര ചെയ്യാനൊരുങ്ങുന്നത്. ഇന്ത്യ എ ടീമിനൊപ്പം ഒരു സീനിയർ ടീം പരിശീലകൻ ഒരു ടൂറിൽ എത്തുന്നത് ഇതാദ്യമായിരിക്കും.
2027 ലെ ഏകദിന ലോകകപ്പിലേക്കുള്ള അടുത്ത രണ്ട് വർഷത്തേക്കും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്കും 2026 ടി20 ലോകകപ്പിലേക്കും പുതിയ താരങ്ങളെ കൂടി കണ്ടെത്താനാണ് എ ടീമിനൊപ്പമുള്ള യാത്ര. ഇന്ത്യ എ ടീമിൽ അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, കരുൺ നായർ എന്നിവർ കളിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യയുടെ' എ' ടീമിന് നിയുക്ത പരിശീലകനില്ല. നേരത്തെ വിവിഎസ് ലക്ഷ്മൺ ആയിരുന്നു എ ടീമുകളുടെ താത്കാലിക പരിശീലക റോൾ നിർവഹിച്ചിരുന്നത്. രാഹുൽ ദ്രാവിഡ് പരിശീലകനായിരുന്ന സമയത്തും ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള മറ്റ് പരിശീലകരെയായിരുന്നു ബിസിസിഐ ചുമതലയേൽപ്പിച്ചിരുന്നത്.
Content Highlights: Gautam gambhir plan to travel india 'a' team