
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഒരു കൂട്ടുകെട്ടായിരുന്നു എം എസ് ധോണി- സുരേഷ് റെയ്‌ന കൂട്ടുക്കെട്ട്. ഇരുവർക്കൊപ്പം റിഷഭ് പന്ത് കൂടി ചേർന്നുള്ള ഹൃദയസ്പർശിയായ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹച്ചടങ്ങായിരുന്നു വേദി. സൂഫി ക്ലാസിക് ഗാനമായ 'ദാമ ദാം മസ്ത് കലന്ദർ' എന്ന ഗാനത്തിനാണ് മൂവരും ഒരുമിച്ച് ചുവടുവെച്ചത്.
സാക്ഷിയും ബിസിനസുകാരനായ അങ്കിത് ചൗധരിയുമാണ് വിവാഹിതരാകുന്നത്. കുടുംബത്തോടൊപ്പം ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ വിമാനമാർഗ്ഗം എത്തിയ എം എസ് ധോണി സ്വകാര്യ പരിപാടിയിൽ അപൂർവമായി മാത്രമേ ഇങ്ങനെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാറുള്ളൂ.
കറുത്ത നിറത്തിലുള്ള കാഷ്വൽ ടീ ഷർട്ടും ക്രീം പാന്റും ധരിച്ച് ധോണി ആഘോഷത്തിൽ പങ്കുചേർന്നപ്പോൾ ആരാധകർക്ക് അത് ഭംഗിയുള്ള കാഴ്ചയായി. ധോണിയുടെ അടുത്ത സുഹൃത്തും ദീർഘകാല സഹതാരവുമായ സുരേഷ് റെയ്‌നയും തന്റെ സിഗ്നേച്ചർ ചാരുതയോടെ നൃത്തം ചെയ്യുന്നത് കാണാമായിരുന്നു.
Rishabh Pant, MS Dhoni and Suresh Raina dancing at Rishabh Pant's sister's sangeet ceremony 🕺🏻❤️ pic.twitter.com/pw232528w8
— Sandy (@flamboypant) March 11, 2025
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ വിജയത്തിൽ നിന്നെത്തിയ പന്തും ലെജന്റ്സുകൾക്കൊപ്പമുള്ള നൃത്തം ആഘോഷിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ചുമതല ഏറ്റെടുത്ത പന്ത്, തന്റെ ടീമിനെ അവരുടെ ആദ്യ കിരീടത്തിലേക്ക് നയിക്കാനാണ് ഇറങ്ങുന്നത്. ചരിത്രപരമായ ആറാമത്തെ ഐപിഎൽ ട്രോഫിക്ക് വേണ്ടിയാണ് ധോണി ഇറങ്ങുന്നത്. റെയ്‌ന ഐപിഎല്ലിൽ നിന്നും വിട്ടുനിന്നിട്ടുണ്ട്.
Content Highlights:Viral video: Dhoni, Raina, and Pant set the dance floor on viral