
ഐസിസി ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ചാംപ്യൻസ് ട്രോഫിയും സ്വന്തമാക്കിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. എന്നാൽ ഇന്ത്യയ്ക്കായി ഇനിയും കിരീടങ്ങൾ സ്വന്തമാക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. 2024ൽ ട്വന്റി 20 ലോകകപ്പ് നേടിയപ്പോൾ ഇനിയും ഇന്ത്യയ്ക്ക് കിരീടങ്ങൾ നേടാൻ കഴിയുമെന്ന് ഞാൻ പറഞ്ഞിരുന്നു. വീണ്ടുമൊരു കിരീടം കൂടി നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു കിരീടം കൂടി നേടാനായതിൽ സന്തോഷമുണ്ട്. ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.
2017 ചാംപ്യൻസ് ട്രോഫി ഫൈനൽ തോൽവിയെക്കുറിച്ചും പാണ്ഡ്യ പ്രതികരിച്ചു. 2017ൽ എനിക്ക് മത്സരം ഫിനിഷ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് ചാംപ്യൻസ് ട്രോഫി ജേതാവാകാൻ കഴിഞ്ഞിരിക്കുന്നു. ഈ വിജയം എനിക്ക് സന്തോഷം നൽകുന്നു. ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.
ഐസിസി ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു ഹാർദിക് പാണ്ഡ്യ. അഞ്ച് മത്സരങ്ങളിൽ നിന്നായി നാല് വിക്കറ്റുകളാണ് ഹാർദിക് നേടിയത്. സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെയും ഫൈനലിൽ ന്യൂസിലാൻഡിനെതിരെയും ബാറ്റുകൊണ്ടും ഹാർദിക് തിളങ്ങിയിരുന്നു.
Content Highlights: I still need 5-6 more trophies says Hardik Pandya