
മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. 83 വയസ്സായിരുന്നു. നിലവിൽ കാലിഫോർണിയയിൽ താമസിച്ചുവരുന്ന ആബിദ് അലിയുടെ വിയോഗം ബന്ധുവായ റേസാ ഖാനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഓള്‍റൗണ്ടറായ സയ്യിദ് ആബിദ് അലി 1967 -1974 കാലയളവിലാണ് ഇന്ത്യക്കായി ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളത്. മീഡിയം പേസ് ബൗളറും ലോവര്‍-ഓര്‍ഡര്‍ ബാറ്ററുമായിരുന്നു. 29 മത്സരങ്ങളിൽ നിന്ന് 1018 റൺസും 47 വിക്കറ്റുകളും നേടിയിട്ടുണ്ട്. അഞ്ചുഏകദിനങ്ങളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
ഹൈദരാബാദിനായി കളിച്ച അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറും മികച്ചതായിരുന്നു . 212 മത്സരങ്ങളിൽ നിന്ന് 13 സെഞ്ച്വറികളും 31 അർധസെഞ്ച്വറികളും ഉൾപ്പെടെ 8,732 റൺസ് അദ്ദേഹം നേടി. 14 അഞ്ച് വിക്കറ്റ് നേട്ടങ്ങളോടെ 397 വിക്കറ്റുകളും അദ്ദേഹം നേടി.
Content Highlights: Former Indian cricketer Syed Abid Ali passes away