
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ആനുകൂല്യമായെന്ന വാദങ്ങൾ തള്ളി ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്. ദുബായിൽ എല്ലാ മത്സരങ്ങളും കളിക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ആനുകൂല്യമായോ എന്ന് എനിക്ക് പറയാൻ കഴിയില്ല. എന്നാൽ മറ്റ് രാജ്യങ്ങളിലെ താരങ്ങൾക്ക് ലോകത്തെ ഏത് ട്വന്റി 20 ടൂർണമെന്റും കളിക്കാം. അവർക്ക് ലോക ക്രിക്കറ്റിന്റെ അനുഭവസമ്പത്ത് കൂടുതൽ ലഭിക്കുന്നു. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് ഐപിഎൽ മാത്രമാണ് കളിക്കാൻ കഴിയുന്നത്. പിന്നെ എന്ത് ദുബായ് ആനുകൂല്യമാണ് ഇന്ത്യൻ ടീമിന് ലഭിക്കുന്നത്. ഒരു ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിച്ചൽ സ്റ്റാർക് പറഞ്ഞു.
നേരത്തെ ഓരോ പിച്ചിൽ കളിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണെന്ന് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് പ്രതികരിച്ചിരുന്നു. ശക്തമായ ടീമാണ് ഇന്ത്യ. ഒപ്പം ഒരേ പിച്ചിൽ കളിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണെന്നായിരുന്നു കമ്മിൻസിന്റെ പ്രതികരണം.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം കിരീടം ചൂടിയത്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിലും രോഹിത് ശർമയുടെ സംഘം വിജയിച്ചു. സുരക്ഷ കാരണങ്ങളാൽ ചാംപ്യൻസ് ട്രോഫി വേദിയായ പാകിസ്താനിൽ കളിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടത്തിയത്. ഇന്ത്യയ്ക്കെതിരെ കളിക്കാൻ മാത്രം എതിർ ടീമുകൾ പാകിസ്താനിലേക്ക് ദുബായിലേക്ക് യാത്ര ചെയ്തു. പിച്ചിലെ സാഹചര്യം പെട്ടെന്ന് മാറിയത് എതിരാളികൾക്കുമേൽ ഇന്ത്യയ്ക്ക് ആധിപത്യം സൃഷ്ടിക്കാൻ കഴിഞ്ഞെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് നേരിട്ട കടുത്ത വിമർശനം.
Content Highlights: Mitchell Starc's fresh take on India's Dubai advantage