വനിത പ്രീമിയർ ലീ​ഗ്; ​ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻ‌സ് ഫൈനലിൽ

ഹര്‍മന്‍പ്രീത് കൗര്‍ 12 പന്തില്‍ 36 റൺസും മുംബൈയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായി

dot image

വനിത പ്രീമിയർ ലീ​ഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസ് ഫൈനലിൽ. ​ഗുജറാത്ത് ജയന്റ്സിനെ 47 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈയുടെ ഫൈനൽ പ്രവേശനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ വനിതകൾ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ​ഗുജറാത്ത് 19.2 ഓവറിൽ 166 റൺസിൽ എല്ലാവരും പുറത്തായി. മാർച്ച് 15ന് നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസാണ് മുംബൈയുടെ എതിരാളികൾ.

നേരത്തെ ടോസ് നേടിയ ​ഗുജറാത്ത് ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 77 റണ്‍സ് വീതം നേടിയ ഹെയ്‌ലി മാത്യൂസ്, നതാലി സ്‌കിവര്‍ എന്നിവരാണ് മുംബൈയെ വമ്പൻ ടോട്ടലിലേക്കെത്തിച്ചത്. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 133 റണ്‍സ് കൂട്ടിചേര്‍ത്തു. ഹര്‍മന്‍പ്രീത് കൗര്‍ 12 പന്തില്‍ 36 റൺസും മുംബൈയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായി.

വിജയലക്ഷ്യത്തിലേക്ക് എത്തുന്ന പോരാട്ടമല്ല ​ഗുജറാത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. ഡാനിയേല ഗിബ്‌സണ്‍ 34 റൺസുമായി ടോപ് സ്കോററായി. ഫോബ് ലിച്ച്ഫീൽഡ് 31 റൺസും ഭാരതി ഫുൽമാലി 30 റൺസും നേടി. മുംബൈ ഇന്ത്യൻസിനായി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Content Highlights: Mumbai Indians makes second final after 47-run win against Gujarat Giants

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us