
കെ എൽ രാഹുൽ ക്രിക്കറ്റിലെ മിസ്റ്റർ ഫിക്സ് ഇറ്റാണെന്ന് ഓസീസ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. ബാറ്റിങിലും ഫീൽഡിലും വരെ എവിടെയും കളിപ്പിക്കാൻ കഴിയുന്ന താരമാണ് രാഹുലെന്നും താരത്തിന്റെ കൂടെ ഐപിഎൽ കളിക്കാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സ്റ്റാർക്ക് പറഞ്ഞു. കഴിഞ്ഞ വർഷം അവസാനം നടന്ന 2025 ലെ ഐപിഎൽ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് രാഹുലിനെയും സ്റ്റാർക്കിനെയും സ്വന്തമാക്കിയിരുന്നു.
'ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ മിസ്റ്റർ ഫിക്സ്-ഇറ്റ് പോലെയാണ്. ആവശ്യപ്പെടുമ്പോൾ അദ്ദേഹം ബാറ്റിങ് ഓപ്പൺ ചെയ്തിട്ടുണ്ട്, മധ്യനിരയിൽ ബാറ്റ് ചെയ്തിട്ടുണ്ട്, ആറാം നമ്പറിൽ ബാറ്റ് ചെയ്തിട്ടുണ്ട്, വിക്കറ്റ് കീപ്പർ ആണ്, ഫീൽഡ് ചെയ്തിട്ടുണ്ട് , സ്റ്റാർക്ക് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ടി20യിലും ടെസ്റ്റ് ടീമിലും രാഹുലിന് മത്സരിക്കാൻ കഴിയില്ലെന്ന് തോന്നുന്നു, എന്നാൽ ഏകദിന ക്രിക്കറ്റിൽ അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും സ്റ്റാർക്ക് പറഞ്ഞു.
2025 ചാംപ്യൻസ് ട്രോഫി കിരീടം നേടുന്നതിൽ രാഹുൽ നിർണായക പങ്ക് വഹിച്ചിരുന്നു. ആറാം നമ്പറിലിറങ്ങി 97.90 സ്ട്രൈക്ക് റേറ്റോടെ 140 റൺസ് നേടി. കളിച്ച അഞ്ച് ഇന്നിങ്‌സുകളിൽ മൂന്നിലും അദ്ദേഹം പുറത്താകാതെ നിന്നു, ഫൈനലിൽ 33 പന്തിൽ നിന്ന് 34 റൺസുമായി പുറത്താകാതെ നിന്നതും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ ആ ഇന്നിങ്‌സ് നിർണായകമായിരുന്നു.
Content Highlights: mitchel starc call k l rahul 'Mr Fix-it' in cricket