ഒമ്പത് മത്സരങ്ങൾ; ബാറ്റിങ് ശരാശരി 70; 5 ഫിഫ്റ്റി; WPL ൽ ഇത് സ്‌കിവര്‍ ടൈം

ഒരു മത്സരത്തിലൊഴികെ മറ്റെല്ലാ മത്സരത്തിലും 30 ന് മുകളിൽ സ്കോർ ചെയ്യുകയും ചെയ്തു

dot image

വനിത പ്രീമിയർ ലീ​ഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ എലിമിനേറ്ററിൽ ​ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തിയിരിക്കുയാണ്. ഗുജറാത്ത് ജയന്റ്സിനെ 47 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈയുടെ ഫൈനൽ പ്രവേശനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ വനിതകൾ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ​ഗുജറാത്ത് 19.2 ഓവറിൽ 166 റൺസിൽ എല്ലാവരും പുറത്തായി. മാർച്ച് 15ന് നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസാണ് മുംബൈയുടെ എതിരാളികൾ.

നേരത്തെ ടോസ് നേടിയ ​ഗുജറാത്ത് ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 77 റണ്‍സ് വീതം നേടിയ ഹെയ്‌ലി മാത്യൂസ്, നതാലി സ്‌കിവര്‍ എന്നിവരാണ് മുംബൈയെ വമ്പൻ ടോട്ടലിലേക്കെത്തിച്ചത്. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 133 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിൽ വെറും 41 പന്തിലാണ് നതാലി സ്‌കിവര്‍ 77 റൺസ് നേടിയത്.

ഈ സീസണിലെ അഞ്ചാമത്തെ അർധ സെഞ്ച്വറി കൂടിയായിരുന്നു താരത്തിന്റേത്. ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ച താരം 70 ശരാശരിയിൽ 493 റൺസാണ് നേടിയത്. ഇതിൽ ഒരു മത്സരത്തിലൊഴികെ മറ്റെല്ലാ മത്സരത്തിലും 30 ന് മുകളിൽ സ്കോർ ചെയ്യുകയും ചെയ്തു. ടൂർണമെന്റ് ടോപ് സ്കോറർമാരുടെ പട്ടികയിലും രണ്ടാമതുള്ള താരത്തേക്കാൾ ഏറെ മുന്നിലാണ് ഈ ഇംഗ്ലീഷ് താരം. ബോൾ കൊണ്ടും മികച്ച പ്രകടനം നടത്തുന്ന നതാലിയുടെ മികവിൽ തന്നെയായിരിക്കും ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ നേരിടുക.

Content Highlights: nat sciver-brunt outstanding perfomance in WPL season 2025

dot image
To advertise here,contact us
dot image