ആരാധകർക്ക് ആശ്വാസം, സഞ്ജുവിന് ബാറ്റ് ചെയ്യാം, വിക്കറ്റ് കീപ്പിങ് ചെയ്യാനായി കാത്തിരിക്കണം

സഞ്ജു ഇല്ലെങ്കിൽ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിന് രാജസ്ഥാൻ അവസരം നൽകും

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസ് ആരാധകർക്ക് ആശ്വാസ വാർത്ത. മലയാളി താരവും രാജസ്ഥാൻ നായകനുമായ സഞ്ജു സാംസൺ ബാറ്ററായി കളത്തിലെത്തുമെന്ന് ഉറപ്പായി. ഫെബ്രുവരി രണ്ടിന് നടന്ന ഇം​ഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 മത്സരത്തിനിടെ കൈവിരലിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്നു സഞ്ജു. ഇപ്പോൾ ബാറ്റിങ്ങിൽ സഞ്ജു ഫിറ്റ്നസ് ടെസ്റ്റ് പാസായിട്ടുണ്ട്. എന്നാൽ വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

ഐപിഎലിനു മുന്നോടിയായി ഫിറ്റ്നസ് ടെസ്റ്റ് പൂർണമായോ ഭാഗികമായോ പാസാകുന്നതിന്, വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ സഞ്ജുവിന് ഇനിയും രണ്ട് ടെസ്റ്റുകൾ കൂടി പാസാകേണ്ടതുണ്ട്. മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. സഞ്ജു ഇല്ലെങ്കിൽ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിന് രാജസ്ഥാൻ അവസരം നൽകും.

ഐപിഎൽ 2025നുള്ള രാജസ്ഥാൻ റോയൽസ് ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിയാൻ പ​രാ​ഗ്, ധ്രുവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ, ജൊഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, വനീന്ദു ഹസരങ്ക, ആകാശ് മദ്‍വാൾ, കുമാര കാർത്തികേയ, നിതീഷ് റാണ, തുഷാർ ദേശ് പാണ്ഡെ, ശുഭം ദൂബെ, യുദ്‍വീർ സിങ്, ഫസൽഹഖ് ഫറൂഖി, വൈഭവ് സൂര്യവംശി, ക്വനെ മഫാക്കെ, കുനൽ റാഥോർ, അശോക് ശർമ.

Content Highlights: Sanju Samson has passed the fitness test for batting, needs clarity for wicketkeeping

dot image
To advertise here,contact us
dot image