CSKയുടെ എക്കാലത്തെയും മികച്ച റൺവേട്ടക്കാർ; ഒന്നാമൻ സുരേഷ് റെയ്ന

ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയാണ് ചെന്നൈയ്ക്കായി റൺനേടിയവരിൽ രണ്ടാം സ്ഥാനത്തുള്ളത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രണ്ടാമത്തെ ദിവസം തന്നെ അഞ്ച് തവണ ഐപിഎൽ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കളത്തിലെത്തും. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നായ ചെന്നൈയ്ക്കായി നിരവധി താരങ്ങളാണ് കളത്തിൽ റൺസ് അടിച്ചുകൂട്ടിയിരുന്നത്. മുൻ താരം സുരേഷ് റെയ്നയാണ് അവരിൽ ഒന്നാമൻ.

ചെന്നൈയ്ക്കായി 195 ഇന്നിം​ഗ്സുകളിൽ കളത്തിലെത്തിയ റെയ്ന 33.10 ബാറ്റിങ് ശരാശരിയിൽ 5,529 റൺസാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. രണ്ട് സെഞ്ച്വറികളും 38 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയാണ് ചെന്നൈയ്ക്കായി റൺനേടിയവരിൽ രണ്ടാം സ്ഥാനത്തുള്ളത്. 225 ഇന്നിം​ഗ്സുകളിൽ ചെന്നൈയ്ക്കായി ബാറ്റ് ചെയ്ത ധോണി 39.06 ബാറ്റിങ് ശരാശരിയിൽ 5,118 റൺസ് നേടിയിട്ടുണ്ട്. 24 അർധ സെഞ്ച്വറികളും ധോണി ചെന്നൈയ്ക്കായി നേടി.

93 ഇന്നിം​ഗ്സുകൾ മാത്രം ചെന്നൈയ്ക്കായി കളിച്ച ഫാഫ് ഡു പ്ലെസിസ് 2,932 റൺസും നേടിയിട്ടുണ്ട്. 34.90 ശരാശരിയിൽ 21 അർധ സെഞ്ച്വറികൾ ഉൾപ്പെടെയായിരുന്നു ഡു പ്ലെസിസിന്റെ സ്കോറിങ്. കഴിഞ്ഞ സീസണിൽ ചെന്നൈ നായകസ്ഥാനത്തെത്തിയ റുതുരാജ് ​ഗെയ്ക് ‍വാദ് 65 ഇന്നിം​ഗ്സുകളിൽ നിന്നായി 2,380 റൺസും നേടി. രണ്ട് സെഞ്ച്വറിയും 18 അർധ സെഞ്ച്വറിയും റുതുരാജ് സ്വന്തം പേരിലാക്കി കഴിഞ്ഞു.

ഓസ്ട്രേലിയൻ മുൻ താരം മൈക്ക് ഹസിയാണ് ചെന്നൈയ്ക്കായി കൂടുതൽ റൺസ് നേടിയ താരങ്ങളിൽ അഞ്ചാമൻ. 63 ഇന്നിം​ഗ്സുകളിൽ ചെന്നൈയ്ക്കായി ബാറ്റ് ചെയ്ത ഹസി 2,213 റൺസ് നേടിയിട്ടുണ്ട്. 17 അർധ സെഞ്ച്വറികൾ ഉൾപ്പെടെ 40.98 ശരാശരിയിലായിരുന്നു ഹസിയുടെ ബാറ്റിങ്.

Content Highlights: Top five run getters for CSK in IPL

dot image
To advertise here,contact us
dot image