ഒരേ നിലവാരമുള്ള മൂന്ന് ദേശീയ ടീമിനെയെങ്കിലും കളത്തിലിറക്കാൻ ഇന്ത്യയ്ക്കിന്ന് സാധിക്കും; ദിനേശ് കാർത്തിക്

ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയതിന് ഇന്ത്യൻ പ്രീമിയർ ലീഗിന് നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്

dot image

ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയതിന് ഇന്ത്യൻ പ്രീമിയർ ലീഗിന് നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്. ഒരേ നിലവാരമുള്ള രണ്ടോ മൂന്നോ ദേശീയ ടീമുകളെ ഒരേസമയം കളത്തിലിറക്കാൻ ഇപ്പോൾ രാജ്യത്തിന് കഴിയുമെന്ന് കാർത്തിക് പറഞ്ഞു. ഇതിന് പ്രധാന കാരണമായി ഐപിഎല്ലിനെ ചൂണ്ടിക്കാട്ടിയ കാർത്തിക് ലീഗ് കൂടുതൽ താരങ്ങൾക്ക് അവസരവും വളരാനുള്ള സൗകര്യവും ഒരുക്കിയെന്നും അഭിപ്രായപ്പെട്ടു.

ഐ‌പി‌എല്ലിന്റെ തുടക്കം മുതൽ ഐ‌പി‌എല്ലിന്റെ ഭാഗമായ കാർത്തിക്, ഇന്ത്യൻ കളിക്കാരുടെ മനസ്സിനെ ലീഗ് എങ്ങനെ സ്വാധീനിച്ചുവെന്ന് പങ്കുവെച്ചു. ടൂർണമെന്റിന്റെ ആദ്യ വർഷങ്ങളിൽ ഇതിഹാസ ഓസ്‌ട്രേലിയൻ പേസർ ഗ്ലെൻ മഗ്രാത്തുമായി
ഡ്രസ്സിംഗ് റൂം പങ്കിട്ട അനുഭവം ഓർമ്മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഓസീസിനെ വിന്നിങ് മെന്റാലിറ്റി എന്താണെന്ന് ഞാൻ പഠിച്ചത് ഓസീസ് താരങ്ങളുമായി ഐപിഎല്ലിൽ ഇടപെട്ടപ്പോഴാണ്. ഇങ്ങനെ ഓരോ രാജ്യങ്ങളുമായും അവിടത്തെ താരങ്ങളുമായും മികച്ച അനുഭവങ്ങളും പാഠങ്ങളും നമുക്ക് ലഭിക്കുന്നു. സാമ്പത്തിക നേട്ടത്തിനൊപ്പം കളിക്കാരുടെ നിലവാരവും ആരാധകരുടെ പിന്തുണയും വർധിച്ചുവെന്നും കാർത്തിക് പറഞ്ഞു.

മറ്റുള്ള രാജ്യങ്ങളെ നോക്കുമ്പോൾ നമുക്ക് അത് കൃത്യമായി മനസ്സിലാകും, അവരെല്ലാം ഫ്രാഞ്ചൈസി ലീഗിൽ പിച്ചവെച്ച് വരുന്നേയുള്ളൂ, ഐപിഎൽ ഏറെ മുന്നിലാണ്. അതിന്റെ ഗുണം എല്ലാ കാലത്തും ഇന്ത്യൻ ക്രിക്കറ്റിനുണ്ടാകുമെന്നും കാർത്തിക് കൂട്ടിച്ചേർത്തു. ഐപിഎൽ വിരമിക്കുന്നതിന് മുമ്പ് 257 മത്സരങ്ങൾ കളിച്ച താരമാണ് കാർത്തിക്. 4842 റൺസ് നേടുകയും ചെയ്തു. 145 ക്യാച്ചുകളും 37 സ്റ്റംപിങ്ങുകളും 15 റൺ ഔട്ടുകളും താരം നേടി.

Content Highlights: Dinesh Karthik lauds impact of IPL and domestic structure in India

dot image
To advertise here,contact us
dot image