
ചാംപ്യൻസ് ട്രോഫി 2025 ലെ മിന്നും ജയത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ട്. രോഹിത്തിന്റെ നേതൃത്വത്തിൽ മത്സരത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ടീം ഫൈനലിൽ ന്യൂസിലാൻഡിനെതിരെ വിജയിച്ച് കിരീടം നേടി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 31 റൺസ് മാത്രം നേടിയ സമയത്ത് രോഹിത് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും വിമർശനം നേരിട്ടിരുന്നു. പരമ്പരയിലും ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങി. ഇതിന് പിന്നാലെ താരത്തിന്റെ ക്യാപ്റ്റൻ പദവി അനിശ്ചിതത്തിലായിരുന്നു. എന്നാൽ ചാംപ്യൻസ് ട്രോഫി വിജയത്തോടെയും ഫൈനലിലടക്കം താരത്തിന്റെ മിന്നും പ്രകടനത്തോടെയും ബിസിസിഐ നിലപാട് മാറ്റിയെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ജൂൺ 20 മുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉണ്ടാവുക. നേരത്തെ ഏകദിന പരമ്പര 3 -0 നും ടി 20 പരമ്പര 4 -1 നും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Content Highlights: Rohit will be the captain for the England Test series as well