ഐപിഎല്ലിൽ ഒരു സെഞ്ച്വറി മതി; ട്വന്റി 20യിൽ വിരാട് കോഹ്‍ലി കീഴടക്കുക വലിയ റെക്കോർഡ്

ഐപിഎല്ലിൽ എട്ടും ഇന്ത്യയ്ക്കായി ഒരു സെഞ്ച്വറിയും കോഹ്‍ലി നേടിയിട്ടുണ്ട്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലി മറ്റൊരു ചരിത്ര നേട്ടത്തിന് അരികിലാണ്. ഒരു സെഞ്ച്വറി കൂടി നേടിയാൽ ട്വന്റി 20 ക്രിക്കറ്റിൽ 10 തവണ മൂന്നക്കം കടക്കുന്ന ആദ്യ ഇന്ത്യൻ താരമാകും വിരാട്. ഇതുവരെ ഒമ്പത് സെഞ്ച്വറികൾ ഇതിഹാസ താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിൽ എട്ടും ഇന്ത്യയ്ക്കായി ഒരു സെഞ്ച്വറിയും കോഹ്‍ലി നേടിയിട്ടുണ്ട്.

ട്വന്റി 20 ക്രിക്കറ്റിൽ ഇതുവരെ 399 മത്സരങ്ങളാണ് കോഹ്‍ലി കളിച്ചിട്ടുള്ളത്. 267 മത്സരങ്ങൾ റോയൽ ചലഞ്ചേഴ്സിനായും 125 മത്സരങ്ങളിൽ ഇന്ത്യയ്ക്കായും കോഹ്‍ലി കളത്തിലിറങ്ങി. റോയൽ ചലഞ്ചേഴ്സിനായി 8,428 റൺസ് കോഹ്‍ലി നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 4,188 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടേണ്ടത്. കൊൽക്കത്തയുടെ ഹോം ​ഗ്രൗണ്ടായ ഈഡൻ ​ഗാർഡിനിലാണ് ഉദ്ഘാടന മത്സരം നടക്കുക. കൊൽക്കത്തയെ അജിൻക്യ രഹാനെയും ആർ സി ബിയെ രജത് പാട്ടിദാറും നയിക്കും.

Content Highlights: Virat Kohli needs one ton to become first Indian to reach 10 hundreds in T20s

dot image
To advertise here,contact us
dot image