മൂന്നാം ഫൈനലിൽ ഡൽഹി; രണ്ടാം കിരീടത്തിന് മുംബൈ; WPL ൽ ഇന്ന് കിരീടപ്പോര്

മൂന്ന് പതിപ്പുകളിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഇതുവരെ കിരീടം നേടാൻ ക്യാപിറ്റൽസിന് കഴിഞ്ഞിട്ടില്ല

dot image

ഒരു മാസത്തെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷം വനിതാ പ്രീമിയർ ലീഗ് കലാശപ്പോരിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഈ സീസണിലടക്കം മൂന്ന് പതിപ്പിലും പോയിന്റ് ടോപ്പറായി ഫൈനലിലെത്തിയെങ്കിലും ആദ്യ കിരീടമാണ് ഡൽഹി ക്യാപിറ്റൽസിന്റെ മനസ്സിലുള്ളത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നിരവധി കിരീടങ്ങൾ നേടിയ മെഗ് ലാനിങ്ങിന് WPL കിരീടം കൂടി നേടാനുള്ള അവസരം കൂടിയാണിത്.

മൂന്ന് പതിപ്പുകളിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഇതുവരെ കിരീടം നേടാൻ ക്യാപിറ്റൽസിന് കഴിഞ്ഞിട്ടില്ല. 2023 ൽ വിരമിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നിരവധി പുരസ്കാരങ്ങൾ നേടിയ മെഗ് ലാനിംഗിന്, ക്യാപിറ്റൽസിനായി കിരീടം നേടാനുള്ള അവസരമുണ്ട്. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടാണ് ഡൽഹി ഫൈനലിൽ തോറ്റത്. ആദ്യ സീസണിൽ മുംബൈയോടാണ് ഫൈനലിൽ തോറ്റത്. അതേ സമയം രണ്ടാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. WPL-ൽ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളിൽ നാലെണ്ണത്തിൽ ഡൽഹി ജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ മുംബൈ ജയിച്ചു.

ശ്രദ്ധിക്കേണ്ട താരങ്ങളിൽ മുംബൈയുടെ നതാലി സ്‌കിവര്‍ ആണ് മുന്നിൽ. WPL ചരിത്രത്തിൽ ഒരു സീസണിൽ 400 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി സ്കിവർ മാറിയിട്ടുണ്ട്. 70.42 ശരാശരിയിൽ 493 റൺസ് നേടിയ വലംകൈയ്യൻ ബാറ്ററി ഇപ്പോൾ 500 റൺസ് എന്ന നാഴികക്കല്ലിന് ഏഴ് റൺസ് മാത്രം അകലെയാണ്. ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയ അവർ ടൂർണമെന്റിലെ മികച്ച കളിക്കാരിക്കുള്ള അവാർഡ് നേടുമെന്ന് ഉറപ്പാണ്.

മുംബൈയ്ക്ക് വേണ്ടി ഹെയ്‌ലി മാത്യൂ സം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഓപ്പണറായി മൂന്ന് അർധ സെഞ്ച്വറികളടക്കം 33.77 ശരാശരിയിൽ 304 റൺസ് നേടിയിട്ടുണ്ട്. 8.10 എന്ന ഇക്കണോമി റേറ്റിൽ 17 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പ് ഉടമ കൂടിയാണ് താരം.

2024 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയ അമേലിയ കെർ ആണ് മറ്റൊരു താരം. WPL ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഏക മുംബൈ ബൗളറായ ന്യൂസിലാൻഡർ 7.93 എന്ന ഇക്കണോമി റേറ്റിൽ 16 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

2025 ലെ WPL-ൽ ക്യാപിറ്റൽസിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഷഫാലി വർമ്മ. ഓപ്പണറായി ബാറ്റ് ചെയ്ത അവർ എട്ട് മത്സരങ്ങളിൽ നിന്ന് 42.85 ശരാശരിയിൽ 300 റൺസ് നേടിയിട്ടുണ്ട്, പുറത്താകാതെ നേടിയ 80 റൺസാണ് അവരുടെ ടോപ് സ്കോർ. WPL-ൽ 50 സിക്സറുകൾ നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന നേട്ടത്തിലേക്ക് ഷഫാലിക്ക് ഒരു സിക്സ് കൂടി മതി.

ടൂർണമെന്റിൽ ക്യാപിറ്റൽസിന്റെ പ്രധാന ഓൾറൗണ്ടറാണ് ജെസ് ജോനാസെൻ. ഏഴ് മത്സരങ്ങളിൽ നിന്ന് 8.19 എന്ന ഇക്കോണമി റേറ്റിൽ 11 വിക്കറ്റുകൾ അവർ നേടിയിട്ടുണ്ട്. ഡിസിയിലെ എല്ലാ ബാറ്റ്സ്മാൻമാരിലും ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയായ 45.66 ഉം അവർക്കുണ്ട്.

Content Highlights: wpl final today mumbai indians vs delhi capitals

dot image
To advertise here,contact us
dot image