IPL 2025: വേ​ഗം കൊണ്ട് വിറപ്പിക്കാൻ ഇക്കുറി ഉമ്രാൻ മാലിക് ഇല്ല, പരിക്കിനെ തുടർന്ന് പുറത്ത്

ഐ പി എൽ 2025 തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കൊൽക്കത്തൻ ക്യാംപിൽ നിന്നും പരിക്കു കാരണം പേസറായ ഉമ്രാൻ മാലിക്ക് പുറത്ത്.

dot image

ഐ പി എൽ 2025 തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കൊൽക്കത്തൻ ക്യാംപിൽ നിന്നും പരിക്കു കാരണം പേസറായ ഉമ്രാൻ മാലിക്ക് പുറത്ത്. പരിക്കിനെ തുടർന്നാണ് മാലിക്കിന് ഈ ഐ പി എൽ സീസൺ നഷ്ടപ്പെടുക. ഉമ്രാൻ മാലിക്കിന് പകരക്കാരനായി പേസറായ ചേതൻ സക്കറിയ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

2024 സീസണു ശേഷം ഉമ്രാൻ മാലിക്ക് പരിക്കിനെത്തുടർന്ന് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിലും ഒരു മത്സരത്തിൽ മാത്രമാണ് ഉമ്രാൻ മാലിക്കിന് കളിക്കാനുള്ള അവസരം ലഭിച്ചത്. 2021 ൽ അരങ്ങേറ്റം കുറിച്ചത് മുതൽ വേ​ഗം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ജമ്മു കശ്മീറിൽ നിന്നുള്ള പേസറായ ഉമ്രാൻ മാലിക്. മണിക്കൂറിൽ 150 കിമീ വേ​ഗതയിലുള്ള പന്തുകൾ തുടർച്ചയായി എറിഞ്ഞാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ആ സമയത്തെ താരത്തിന്റെ വേ​ഗം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് താരത്തിന് പരിക്കേറ്റത്.

ഇതിനകം മാലിക് 8 ടി20 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 10.48 എക്കണോമിയിൽ 11 വിക്കറ്റുകളാണ് താരത്തിന്റെ അന്താരാഷ്ട്ര സമ്പാദ്യം.

Content highlights: Chetan Sakariya replaces injured Umran Malik at KKR

dot image
To advertise here,contact us
dot image