ഐപിഎല്ലിന് ഇനി ദിവസങ്ങൾ മാത്രം; ലഖ്നൗവിന് പരിക്ക് പേടി, കായികക്ഷമത വീണ്ടെടുക്കാതെ സൂപ്പർതാരങ്ങൾ

ഐപിഎല്ലിൽ മാർച്ച് 24ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ആദ്യ മത്സരം

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ആരാധകർക്ക് ആശങ്കയാകുന്നത് താരങ്ങളുടെ പരിക്കാണ്. പേസർ മായങ്ക് അ​ഗർവാളിന് സീസണിന്റെ പകുതിയോളം പരിക്കിനെ തുടർന്ന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് മൊഹ്സിൻ ഖാൻ, ആവേശ് ഖാൻ എന്നിവരുടെ പരിക്കും ആശങ്കയിലാകുന്നത്. ഇരുവർക്കും ഇതുവരെ കായികക്ഷമത വീണ്ടെടുക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഐപിഎല്ലിൽ മാർച്ച് 24ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ. ലഖ്നൗ നായകനായ കെ എൽ രാഹുൽ ഡൽഹിക്കൊപ്പം കളിക്കും. രാഹുൽ നായക സ്ഥാനം ഏറ്റെടുക്കാതിരുന്നതിനെ തുടർന്നാണ് അക്സർ പട്ടേലാണ് ഡൽഹിയെ നയിക്കുക.

ഐപിഎൽ 2025നുള്ള ലഖ്നൗ സൂപ്പർ ജയന്റ്സ് ടീം: റിഷഭ് പന്ത് (ക്യാപ്റ്റൻ) ഡേവിഡ് മില്ലർ, എയ്ഡാൻ മാക്രം, മിച്ചൽ മാർഷ്, ആവേശ് ഖാൻ, ആര്യൻ ജുയൽ, അബ്ദുൾ സമദ്, നിക്കോളാസ് പൂരാൻ, രവി ബിഷ്ണോയ്, മായങ്ക് യാദവ്, മൊഹ്സീൻ ഖാൻ, ആയുഷ് ബദോനി, ആകാശ് ദീപ്, ഹിമ്മത് സിങ്, സിദാർത്ഥ്, ദിഗ്‍വേഷ് സിങ്, ഷഹബാസ് അഹമ്മദ്, ആകാശ് സിങ്, ഷമർ ജോസഫ്, പ്രിൻസ് യാദവ്, യുവരാജ് ചൗധരി, ഹൻ​ഗർ​ഗേകർ, അർഷിൻ, മാത്യൂ ബ്രീത്‍സ്കെ.

Content Highlights: Injury concerns for LSG ahead of IPL

dot image
To advertise here,contact us
dot image