
ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ കൈവിട്ട ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ ലക്നൗ സൂപ്പര്‍ ജയന്‍റില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനൊപ്പം ഷാര്‍ദ്ദുല്‍ ഇന്ന് പരിശീലനം നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എൽഎസ്ജി ക്യാംപിലെത്തിയ ഷാര്‍ദുല്‍ ടീം ജേഴ്സി ധരിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Unsold but still in the game! 🔵🔥
— SportsTiger (@The_SportsTiger) March 16, 2025
Shardul Thakur was spotted training with LSG.
Is there a twist in the tale coming? 👀🏏
𝐅𝐔𝐋𝐋 𝐍𝐄𝐖𝐒 𝐇𝐄𝐑𝐄 👉https://t.co/wEj1RnH0nD #LordShardul #IPL2025 #LSG #ShardulThakur #CricketTwitter pic.twitter.com/xdoVWVgHML
ഇതോടെയാണ് ഐപിഎൽ 2025ൽ ഷാർദുൽ ലഖ്നൗവിന് വേണ്ടി കളിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. ഐപിഎല്‍ മെഗാ ലേലത്തില്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂറിനെ ഒരു ടീമും എടുക്കാന്‍ തയ്യാറാകാതിരുന്നത് ചർച്ചയായിരുന്നു. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം ഇത്തവണ അണ്‍സോള്‍ഡായിരുന്നു.
ഇതിനിടെയാണ് ഷാര്‍ദുല്‍ എല്‍എസ്ജി ജേഴ്‌സിയില്‍ പന്തെറിയുന്ന ഫോട്ടോ സമൂഹ മാധ്യമത്തില്‍ വൈറലായി മാറിയത്. ടീമിന്റെ ഹോളി ആഘോഷങ്ങളിലും ഷാര്‍ദുലിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ ഐപിഎൽ 2025 സീസണിൽ ഷാർദുൽ ലഖ്നൗ ടീമിന്റെ ഭാഗമായി കളത്തിലിറങ്ങുമെന്ന നിഗമനത്തിലാണ് ആരാധകർ.
ഐപിഎല്ലില് ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് വേണ്ടി ഷാർദുൽ നേരത്തെ കളിച്ചിട്ടുണ്ട്. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 94 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ താരം മുംബൈക്കായി 9 കളിയില്‍ നിന്നു 15 വിക്കറ്റുകള്‍ നേടിയിരുന്നു. രഞ്ജിയിലും താരം മുംബൈക്കായി തിളങ്ങി. 9 മത്സരങ്ങളില്‍ നിന്നു 35 വിക്കറ്റുകളാണ് ഇത്തവണ വീഴ്ത്തിയത്.
അതേസമയം ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 22നു തുടങ്ങാനിരിക്കെ എല്‍എസ്ജിക്ക് നിര്‍ണായക താരങ്ങളുടെ പരിക്ക് തലവേദനയായിട്ടുണ്ട്. പേസർ മായങ്ക് അഗർവാളിന് സീസണിന്റെ പകുതിയോളം പരിക്കിനെ തുടർന്ന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് മൊഹ്സിൻ ഖാൻ, ആവേശ് ഖാൻ എന്നിവരുടെ പരിക്കും ആശങ്കയിലാകുന്നത്. ഇരുവർക്കും ഇതുവരെ കായികക്ഷമത വീണ്ടെടുക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഐപിഎല്ലിൽ മാർച്ച് 24ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ. ലഖ്നൗ നായകനായ കെ എൽ രാഹുൽ ഡൽഹിക്കൊപ്പം കളിക്കും. രാഹുൽ നായക സ്ഥാനം ഏറ്റെടുക്കാതിരുന്നതിനെ തുടർന്നാണ് അക്സർ പട്ടേലാണ് ഡൽഹിയെ നയിക്കുക.
Content Highlights: IPL 2025: Shardul Thakur to LSG? All-rounder sparks rumours after training kit photo goes viral