മുംബൈക്കും BCCI ക്കും ഒരുമിച്ചൊരു സിഗ്നൽ; SRH ന്റെ പ്രാക്ടീസ് മാച്ചിൽ തകർത്താടി ഇഷാൻ കിഷൻ

മുംബൈയിൽ നിന്നും ദേശീയ ടീമിൽ നിന്നും താരം പുറത്തായിരുന്നു

dot image

മുംബൈ ഇന്ത്യൻസിൽ നിന്നും പുറത്തായതിന് ശേഷം 2025 ഐപിഎൽ സീസണിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളത്തിലിറങ്ങുന്ന ഇഷാൻ കിഷൻ മികച്ച സീസണിനുള്ള തയാറെടുപ്പിലാണ്. 2023 മുതൽ ദേശീയ ടീമിൽ നിന്നും പുറത്താവുകയും ചെയ്ത താരം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇൻട്രാ-സ്ക്വാഡ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

വെറും 23 പന്തിൽ നിന്ന് 64 റൺസ് നേടിയ ഇടംകൈയ്യൻ ബാറ്റ്സ്മാൻ ഹൈദരാബാദിന്റെ മുഖ്യതാരമായ അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്നിങ്‌സ് തുറന്നു. പവർപ്ലേയ്ക്കുള്ളിൽ ഇരുവരും വേഗത്തിലുള്ള തുടക്കമാണ് നൽകിയത്. എന്നാൽ എട്ടുപന്തിൽ 28 റൺസ് നേടി അഭിഷേക് എളുപ്പത്തിൽ മടങ്ങി. ഇന്നലെ തന്നെ താരം മറ്റൊരു മികച്ച പ്രകടനം നടത്തി. വെറും 30 പന്തിൽ 73 റൺസാണ് നേടിയത്.

2023-ൽ ദക്ഷിണാഫ്രിക്കൻ പരമ്പരയുടെ മധ്യത്തിൽ ഇഷാൻ കിഷൻ ടീമിൽ നിന്ന് പുറത്തായതിനെത്തുടർന്ന് ബിസിസിഐയുടെ കരാറിൽ നിന്നും പുറത്താക്കപ്പെട്ടു. ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി മിന്നും പ്രകടനം കാഴ്ച വെച്ചെങ്കിലും ടീമിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ദേശീയ ടീമിൽ തിരികെയെത്തുക എന്നതാണ് ഇഷാൻ കിഷന്റെ ലക്ഷ്യം.

.2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ അദ്ദേഹത്തിന് വേണ്ടി കടുത്ത ലേല പോരാട്ടമാണ് നടന്നത്. 2 കോടി രൂപയിൽ നിന്നാണ് കിഷന്റെ ലേലം ആരംഭിച്ചത്. ഒടുവിൽ 11.25 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് താരത്തെ വാങ്ങി.

SRH നെറ്റ്സിൽ ഓപ്പണർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, കിഷന് ഓപ്പണിംഗ് സ്ഥാനം ലഭിക്കാൻ സാധ്യതയില്ല. അഭിഷേക് ശർമയും ട്രാവിസ് ഹെഡും കഴിഞ്ഞ സീസണിൽ ആവേശകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ ഈ കൂട്ടുകെട്ടിന് ശേഷം മൂന്നാമതായാവും താരമിറങ്ങുക.

Content Highlights: Ishan Kishan Slams Back-To-Back Fifties In Same Match,

dot image
To advertise here,contact us
dot image