
ന്യൂസിലാൻഡിനെതിരായ ഒന്നാം ട്വന്റി 20യിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. പാകിസ്താന് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ന്യൂസിലാൻഡ് മികച്ച രീതിയിൽ പന്തെറിഞ്ഞു. ന്യൂസിലാൻഡ് ബൗളർമാർക്ക് മികച്ച സ്വിങ്ങും സീമും ലഭിച്ചിരുന്നു. ഈ മത്സരത്തിലെ പരാജയത്തിൽ നിന്നും പാകിസ്താൻ ക്രിക്കറ്റ് ശക്തമായി തിരിച്ചുവരും. സൽമാൻ അലി ആഗ പ്രതികരിച്ചു.
പാകിസ്താനെതിരായ ഒന്നാം ട്വന്റി 20യിൽ ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റിന്റെ വിജയമാണ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 18.4 ഓവറിൽ വെറും 91 റൺസിൽ എല്ലാവരും പുറത്തായി. 30 പന്തിൽ 32 റൺസെടുത്ത ഖുഷ്ദിൽ ഷായാണ് പാക് നിരയുടെ ടോപ് സ്കോറർ. ന്യൂസിലാൻഡിനായി ജേക്കബ് ഡഫി നാല് വിക്കറ്റുകളും കൈൽ ജാമിസൺ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി. 29 പന്തിൽ 44 റൺസെടുത്ത ടിം സെയ്ഫേർട്ടാണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്കോറർ. ഫിൻ അലൻ 17 പന്തിൽ പുറത്താകാതെ 29 റൺസും നേടി. 15 പന്തിൽ പുറത്താകാതെ 18 റൺസെടുത്ത ടിം റോബിൻസണിന്റെ പ്രകടനവും കിവീസ് വിജയത്തിൽ നിർണായകമായി.
Content Highlights: Pakistan will look to bounce back says Salman Ali Agha