
വനിതാ പ്രീമിയർ ലീഗിന്റെ മൂന്ന് സീസണിലും പോയിന്റ് ടോപ്പേഴ്‌സായി ഫൈനലിലെത്തിയിട്ടും കിരീടം നേടാൻ കഴിയാതെ പോയ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ നടന്ന മൂന്നാം സീസണിന്റെ ഫൈനലിലും ഡൽഹിക്ക് തോൽവി വഴങ്ങേണ്ടി വന്നു. ഇന്നലെ മുംബൈ ഇന്ത്യൻസിനോട് എട്ട് റൺസിനാണ് തോറ്റത്. ആദ്യ സീസണിലും മുംബൈയോടാണ് ഫൈനലിൽ തോറ്റിരുന്നത്. രണ്ടാം സീസണിൽ ആർസിബിയോടും. ഇപ്പോഴിതാ തോൽവിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡൽഹിയുടെ ക്യാപ്റ്റൻ മെഗ് ലാനിങ്.
ഞങ്ങൾക്ക് മെച്ചപ്പെട്ട മറ്റൊരു സീസൺ കൂടി ഉണ്ടായിരുന്നു, എന്നാൽ കിരീടമെന്ന അവസാന കടമ്പ കടക്കാൻ കഴിഞ്ഞില്ല, ഇനിയും ശ്രമം തുടരും, മെഗ് ലാനിങ് പറഞ്ഞു.ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ സാധിച്ചുള്ളു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ സാധിച്ചുള്ളു.
മറുപടി പറഞ്ഞ ഡൽഹി ക്യാപിറ്റൽസിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 21 പന്തിൽ 30 റൺസെടുത്ത ജമീമ റോഡ്രിഗസും 26 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും സഹിതം 40 റൺസ് നേടിയ മരിസാന്‍ കാപ്പുമാണ് ഡൽഹിക്ക് വിജയപ്രതീക്ഷകൾ നൽകിയത്. അവസാന ഓവറുകളിൽ പുറത്താകാതെ 23 പന്തിൽ 25 റൺസെടുത്ത നിക്കി പ്രസാദിന്റെ പ്രകടനം ഡൽഹിയുടെ വിജയത്തിലെത്തിയില്ല. മുംബൈയ്ക്കായി ബൗളിങ്ങിലും തിളങ്ങിയ നതാലി സ്‌കിവര്‍ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
Content Highlights:meg lanning on wpl final defeat of delhi capitals vs mumbai indians