പാകിസ്താൻ 91 ന് ഓൾ ഔട്ട്; പത്തോവറിൽ കളി തീർത്ത് കിവികൾ ടി20 പരമ്പരയിൽ മുന്നിൽ

പാകിസ്താനെതിരെയുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരം ഒമ്പത് വിക്കറ്റിന് ജയിച്ച് ന്യൂസിലാൻഡ്

dot image

പാകിസ്താനെതിരെയുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരം ഒമ്പത് വിക്കറ്റിന് ജയിച്ച് ന്യൂസിലാൻഡ്. പാകിസ്താന്റെ 91 റൺസ് ടോട്ടൽ ന്യൂസിലാൻഡ് 10.1 ഓവറിൽ മറികടന്നു. ന്യൂസിലാൻഡിനായി ടിം സിഫെർട്ട് 29 പന്തിൽ ഏഴ് ഫോറുകളും ഒരു സിക്‌സും അടക്കം 44 റൺസ് നേടി. ഫിൻ അലൻ 29 റൺസെടുത്തും ടിം റോബിൻസൺ 18 റൺസെടുത്തും പുറത്താകാതെ നിന്നു. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ കിവികൾ ഒന്നിന് മുന്നിലായി.

നേരത്തെ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ, മുൻ ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം ബാബർ അസം എന്നിവരെ പുറത്താക്കി സൽമാൻ ആഗയുടെ നേതൃത്വത്തിൽ പുതിയ ടീമുമായാണ് പാകിസ്താൻ ന്യൂസീലൻഡ് പര്യടനത്തിന് എത്തിയത്. എന്നാൽ ബാറ്റ് ചെയ്ത് ഒരു റൺസ് ചേർക്കുന്നതിനിടെ തന്നെ രണ്ട് വിക്കറ്റുകൾ വീണു. 30 പന്തിൽ 32 റൺസെടുത്ത ഖുഷ്ദിൽ ഷാ മാത്രമാണ് തിളങ്ങിയത്.



ന്യൂസീലൻഡിനായി ജേക്കബ് ഡുഫി 3.4 ഓവറിൽ 14 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കൈൽ ജെയ്മിസൻ നാല് ഓവറിൽ എട്ടു റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. ഇഷ് സോധി നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

Content Highlights: new zealand vs pakistan t20

dot image
To advertise here,contact us
dot image