'വിജയങ്ങൾ മികച്ച ടീമിനെ തീരുമാനിക്കും, ഇനി നോക്കൂ, ഇന്ത്യയോ പാകിസ്താനോ മികച്ച ടീം!': നരേന്ദ്ര മോദി

രാജ്യത്തിന്റെ ഐക്യത്തിന് കായിക മത്സരങ്ങൾ വഹിക്കുന്ന വലിയ പ്രധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു

dot image

ഇന്ത്യയോ പാകിസ്താനോ മികച്ച ക്രിക്കറ്റ് ടീമെന്ന ചോദ്യത്തിന് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയങ്ങളാണ് മികച്ച ടീമിനെ തീരുമാനിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. 'ഒരു കായികമത്സരത്തിന്റെ സാങ്കേതികത്വത്തെക്കുറിച്ച് സംസാരിക്കുവാൻ എനിക്ക് കഴിയില്ല. അത്തരം വിലയിരുത്തലുകൾ കായിക താരങ്ങൾക്കെ പറയാൻ കഴിയൂ. അവർ മികച്ച ടീം ഏതെന്നും മികച്ച താരങ്ങൾ ആരെന്നും പറയും. എന്നാൽ ചിലസമയങ്ങളിൽ മത്സരത്തിലെ വിജയങ്ങളാണ് മികച്ച ടീമിനെ തീരുമാനിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു ക്രിക്കറ്റ് മത്സരം നടന്നിരുന്നു. ആ മത്സരത്തിന്റെ വിജയം മികച്ച ടീം ഏതെന്ന് പറയുന്നു. ഇത്തരം മത്സരഫലങ്ങൾ വെച്ചാണ് സാധാരണക്കാർ മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നത്.' അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയില്‍ മോദി പ്രതികരിച്ചു.

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നത്. മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയം ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിൽ എല്ലാവരും പുറത്തായി. 42.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.

രാജ്യത്തിന്റെ ഐക്യത്തിന് കായിക മത്സരങ്ങൾ വഹിക്കുന്ന വലിയ പ്രധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 'കായികമേഖലയ്ക്ക് ലോകത്തെ ഊർജ്ജസ്വലരായി നിർത്താനുള്ള കരുത്തുണ്ട്. ഒരു രാജ്യത്തെ ജനങ്ങൾ അവരുടെ വിജയത്തിനായി ഒന്നിക്കുന്നു. അതുകൊണ്ട് ‍ഞാൻ എപ്പോഴും കായികമേഖലയ്ക്ക് പ്രധാന്യം നൽകുന്നു. ഒരോ ജനതയുടെയും ഉന്നമനത്തിനും കായിക മേഖല വലിയ പ്രധാന്യം വഹിക്കുന്നുണ്ട്. കായിക മത്സരങ്ങൾ വെറുമൊരു വിനോദ ഉപാധി മാത്രമല്ല.' അത് ജനതകളെ തമ്മിൽ ഒരുമിപ്പിക്കുന്നു. മോദി വ്യക്തമാക്കി.

Content Highlights: PM Narendra Modi Settles Cricket Debate In Own Style

dot image
To advertise here,contact us
dot image