'കുറച്ച് വർഷമായി വിരാട് ഭായി ക്യാപ്റ്റനല്ല, അതാവും ഇത്തവണയും ക്യാപ്റ്റൻ ആവാതിരുന്നത്': ജിതേഷ് ശർമ

'രജത് പാട്ടിദാറിനെ ക്യാപ്റ്റനായി നിയമിച്ചത് മറ്റെല്ലാ താരങ്ങൾക്കും ഒപ്പമാണ് ഞാൻ അറിഞ്ഞത്'

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‍ലി ഏറ്റെടുക്കാതിരുന്നതിൽ പ്രതികരണവുമായി സഹതാരം ജിതേഷ് ശർമ. കുറച്ച് വർഷമായി വിരാട് ഭായി ക്യാപ്റ്റനല്ല, അതൊകൊണ്ടാവും ഇത്തവണയും ക്യാപ്റ്റൻ ആവാതിരുന്നതെന്നാണ് ജിതേഷ് പറയുന്നത്.

'രജത് പാട്ടിദാറിനെ ക്യാപ്റ്റനായി നിയമിച്ചത് മറ്റെല്ലാ താരങ്ങൾക്കും ഒപ്പമാണ് ഞാൻ അറിഞ്ഞത്. ആർ സി ബി നായകനാകാൻ വിരാട് കോഹ്‍ലി ആ​ഗ്രഹിച്ചിരുന്നില്ല. എന്തുകൊണ്ടാണ് കോഹ്‍ലി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാതിരുന്നതെന്ന് എനിക്ക് അറിയില്ല. ഞാൻ മാനേജ്മെന്റ് തീരുമാനങ്ങളുടെ ഭാ​ഗമല്ല. എനിക്ക് തോന്നുന്നത് 2-3 വർഷങ്ങളായി വിരാട് ഒരു ടീമിന്റെയും ക്യാപ്റ്റനല്ല. അതുകൊണ്ടാവും ഇത്തവണയും കോഹ്‍ലി ക്യാപ്റ്റൻ ആവാതിരുന്നത്.' ജിതേഷ് ശർമ ക്രിക്എക്സ്റ്റസി പോഡ്കാസ്റ്റിൽ പ്രതികരിച്ചു.

മാർച്ച് 22നാണ് ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പ് ആരംഭിക്കുന്നത്. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടേണ്ടത്. കൊൽക്കത്തയുടെ ഹോം ​ഗ്രൗണ്ടായ ഈഡൻ ​ഗാർഡിനിലാണ് ഉദ്ഘാടന മത്സരം നടക്കുക.

Content Highlights: RCB Star Jitesh Sharma Spills Beans On Captaincy Change Drama

dot image
To advertise here,contact us
dot image