IPL ഇനി ഫ്രീയായി കാണാം, അതും 4K ക്വാളിറ്റിയില്‍; 90 ദിവസത്തെ സൗജന്യ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ ഹോട്ട്സ്റ്റാര്‍

ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് കൂടുതൽ ആളുകളെ തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ ജിയോ തയാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

dot image

ഐപിഎല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് ജിയോ. ഐപിഎൽ സൗജന്യമായി കാണാൻ അ‌വസരം ഒരുക്കിക്കൊണ്ട് 299 രൂപയ്ക്ക് മുകളിൽ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. കൂടുതൽ വരിക്കാരെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് ജിയോയുടെ ജിയോ സിനിമയും ഡിസ്‌നി‌ പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചത്. തുടർന്ന് ജിയോ ഹോട്ട്സ്റ്റാർ എന്ന പേരിൽ ഈ പ്ലാറ്റ്ഫോം പ്രവർത്തനം തുടർന്നിരുന്നു. നിരവധി കണ്ടന്റുകൾ കാണാൺ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹായിക്കുമെങ്കിലും അ‌തിൽ ഏറ്റവും ശ്രദ്ധേയം ക്രിക്കറ്റ് മത്സരങ്ങൾ കാണാം എന്നതാണ്. ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വേറെ വാങ്ങാമെങ്കിലും, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വേണമെങ്കിൽ പ്രീമിയം വില നൽകേണ്ടിവരും. എന്നാൽ ജിയോ സിം ഉള്ളവർക്ക് ജിയോഹോട്ട്സ്റ്റാർ സൗജന്യമായി കാണാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു.

ജിയോഹോട്ട്സ്റ്റാറിൽ എങ്ങനെ ഐപിഎൽ സൗജന്യമായി കാണാം?

ഓഫറിനുള്ള വ്യവസ്ഥകൾ:

  • മാർച്ച് 17 നും മാർച്ച് 31 നും ഇടയിൽ ജിയോ സിം റീചാർജ് ചെയ്യുകയോ വാങ്ങുകയോ ചെയ്യുക.
  • നിലവിലുള്ള ജിയോ ഉപഭോക്താക്കൾ: പ്രതിദിനം കുറഞ്ഞത് 1.5 ജിബി ഡാറ്റ നൽകുന്ന 299 രൂപയോ അതിലും ഉയർന്ന പ്ലാനോ റീചാർജ് ചെയ്യേണ്ടതുണ്ട്
  • പുതിയ ജിയോ ഉപഭോക്താക്കൾ: 299 രൂപയോ അതിലധികമോ പ്ലാനിൽ പുതിയ ജിയോ സിം എടുത്ത് സജീവമാക്കൂ.
  • ആഡ്-ഓൺ ഡാറ്റ പ്ലാൻ: മാർച്ച് 17 ന് മുമ്പ് റീചാർജ് ചെയ്ത ഉപഭോക്താക്കൾക്ക് 100 രൂപയുടെ ആഡ്-ഓൺ പായ്ക്ക് വാങ്ങി ഓഫർ ലഭിക്കും.

ഇപ്പോൾ 299 രൂപയോ അതിൽ കൂടുതലോ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകും. ഇത് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ കണ്ടന്റുകൾ കാണാനും 4K-യിൽ ക്രിക്കറ്റ് സ്ട്രീം ചെയ്യുന്നത് കാണാനും കഴിയും.

JioHotstar Offer

2025 മാർച്ച് 17 മുതൽ ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും. ഇതിനകം ആക്ടീവ് പ്രീപെയ്ഡ് പായ്ക്ക് ഉള്ള ജിയോ വരിക്കാർക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കുന്നതിനായി 100 രൂപയുടെ ആഡ്-ഓൺ പായ്ക്ക് അ‌ടുത്തിടെ അ‌വതരിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ഇതിനകം റീചാർജ് ചെയ്തവർക്കും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകും.

ഈ ഓഫർ 2025 മാർച്ച് 31 വരെ നിലനിൽക്കുമെന്നും നിലവിലുള്ള ഉപഭോക്താക്കൾക്കും പഴയ കണക്ഷൻ ഉള്ളവർക്കും ഈ ഓഫർ ബാധകമാണ് എന്നും ജിയോ പറയുന്നു. മുൻപ് ജിയോയുടെ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാത്രമാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നത്. പിന്നീട് ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നശേഷം 195 രൂപയുടെ ഒരു പ്ലാൻ കൂടി അ‌വതരിപ്പിക്കപ്പെടുകയായിരുന്നു.

195 രൂപയുടെ പ്ലാനിന് പിന്നാലെ അ‌വതരിപ്പിക്കപ്പെട്ട പ്ലാനാണ് 100 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. ഇത് യഥാർഥത്തിൽ ഒരു ഡാറ്റ പ്ലാൻ ആണ്. 90 ദിവസ വാലിഡിറ്റിയിൽ ആകെ 5ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. ഇതിനൊപ്പം അ‌ധിക ആനുകൂല്യമായി 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ ഓഫറിന് കീഴിൽ ഉപയോക്താക്കൾക്കുള്ള ജിയോഹോട്ട്സ്റ്റാർ പാക്ക് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് 2025 മാർച്ച് 22 മുതലാണ് ആക്ടീവ് ആകുക. മാര്‍ച്ച് 22ന് നടക്കുന്ന 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) ഉദ്ഘാടന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർ‌സി‌ബി) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) തമ്മിൽ ഏറ്റുമുട്ടും.

ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് കൂടുതൽ ആളുകളെ തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ ജിയോ തയാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ ഉപയോഗിച്ച് ക്രിക്കറ്റ് സീസണിലുടനീളം മത്സരങ്ങൾ സ്ട്രീം ചെയ്യാനും ആസ്വദിക്കാനും തങ്ങളുടെ വരിക്കാരെ പ്രാപ്തരാക്കുകയും അ‌തിലൂടെ പ്ലാറ്റ്ഫോം സബ്സ്​ക്രൈബേഴ്സിന്റെ എണ്ണം ഉയർത്താനും ജിയോ ലക്ഷ്യമിടുന്നു.

Content Highlights: Watch IPL 2025 for free: Reliance announces new JioHotstar subscription offers

dot image
To advertise here,contact us
dot image