യുവി പാജിയുടെ പഴയ അഗ്രഷന് ഒരു മാറ്റവുമില്ല! ഗ്രൗണ്ടില്‍ ഏറ്റുമുട്ടി യുവരാജും ബെസ്റ്റും, വീഡിയോ വൈറല്‍

ടിനോ ബെസ്റ്റ് എറിഞ്ഞ 13-ാം ഓവറിന് ശേഷം നോണ്‍ സ്‌ട്രൈക്കറായ യുവരാജ് സിങ്ങും ബൗളറും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

dot image

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലിനിടെ ഗ്രൗണ്ടില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് ഇന്ത്യയുടെ യുവരാജ് സിങ്ങും വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ടിനോ ബെസ്റ്റും. റായ്പൂരിലെ വീര്‍ നാരായണ്‍ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ മാസ്റ്റേഴ്‌സ് കിരീടം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഫൈനലിന്റെ ആവേശത്തിനിടെയാണ് യുവിയും ബെസ്റ്റും ഗ്രൗണ്ടില്‍ പരസ്പരം വാക്കേറ്റമുണ്ടായത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 13-ാം ഓവറിന് ശേഷമാണ് താരങ്ങള്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇന്ത്യന്‍ വിജയത്തിലേക്ക് ഏഴ് ഓവറില്‍ നിന്ന് വെറും 35 റണ്‍സ് മാത്രം ആവശ്യമായിരുന്നപ്പോഴായിരുന്നു സംഭവം. ടിനോ ബെസ്റ്റ് എറിഞ്ഞ 13-ാം ഓവറിന് ശേഷം നോണ്‍ സ്‌ട്രൈക്കറായ യുവരാജ് സിങ്ങും ബൗളറും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

പിന്നാലെ ടിനോ ബെസ്റ്റും യുവിയും തര്‍ക്കിക്കുകയും ഒരുഘട്ടത്തില്‍ രംഗം നിയന്ത്രണം വിടുകയും ചെയ്തു. വാക്കേറ്റം കടുത്തതോടെ അംപയര്‍ ബില്ലി ബൗഡനും വിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയും മറുവശത്തുണ്ടായിരുന്ന റായുഡുവും ഇടപെട്ടു. എന്നാല്‍ ഇരുവരേയും പിന്മാറ്റാന്‍ സാധിച്ചില്ല. പിന്നീട് ലാറ ഒരിക്കല്‍ കൂടി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍ തര്‍ക്കത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികഴിഞ്ഞു. യുവരാജ് സിങ്ങിന്റെ അഗ്രസീവ്‌നെസ് ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. വിന്റേജ് യുവി പാജിയെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞെന്നും ചിലര്‍ കുറിക്കുന്നു.

Content Highlights: Yuvraj Singh Fights With Tino Best In His Vintage Angry Mode During IML Final, Video

dot image
To advertise here,contact us
dot image