'അക്സർ മികച്ച ക്യാപ്റ്റൻ, ഇത്തവണ ഐപിഎൽ കിരീടം നേടാൻ ഡൽഹി ക്യാപിറ്റൽസിന് കഴിയും'; അഭിഷേക് പോറൽ

തനിക്ക് അവസരങ്ങൾ നൽകുന്ന ഡൽഹി ക്യാപിറ്റൽസിനോടും അഭിഷേക് നന്ദി പറഞ്ഞു

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിൽ ഡൽഹി ക്യാപിറ്റൽസ് നായകനായി അക്സർ പട്ടേലിനെ നിയോ​ഗിച്ച തീരുമാനത്തെ പ്രശംസിച്ച് സഹതാരം അഭിഷേക് പോറൽ. 'അക്സർ മികച്ച നായകനെന്നും താരത്തിന് കീഴിൽ ഇത്തവണ ഐപിഎൽ കിരീടം നേടാൻ ഡൽഹിക്ക് കഴിയുമെന്നുമാണ് യുവവിക്കറ്റ് കീപ്പർ പറയുന്നത്. അക്സർ ഭായി ഏഴ് വർഷമായി ഡൽഹി ക്യാപിറ്റൽസിലുണ്ട്. അക്സറിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം മികച്ചതാണ്. കളിക്കളത്തിനകത്തും പുറത്തും ഒരു സഹോദരനെപ്പോലെ അക്സർ എന്നെ സഹായിച്ചിട്ടുണ്ട്. അക്സറിന് കീഴിൽ കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്.' അഭിഷേക് പോറൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്ക് അവസരങ്ങൾ നൽകുന്ന ഡൽഹി ക്യാപിറ്റൽസിനോടും അഭിഷേക് നന്ദി പറഞ്ഞു. 'ഡൽഹി ക്യാപിറ്റൽസ് എനിക്ക് നിരവധി അവസരങ്ങൾ നൽകുന്നു. അതിന് ഞാൻ ടീം മാനേജ്മെന്റിനോട് കടപ്പെട്ടിരിക്കുന്നു. എന്റെ ക്രിക്കറ്റ് മികവ് വളർത്താൻ ഈ അവസരങ്ങൾ ​ഗുണം ചെയ്യും.' സൗരവ് ​ഗാം​ഗുലിയും എനിക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും പോറൽ വ്യക്തമാക്കി.

ഐപിഎല്ലിൽ മാർച്ച് 24ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ. ലഖ്നൗ നായകനായ കെ എൽ രാഹുൽ ഡൽഹിക്കൊപ്പം കളിക്കും. രാഹുൽ നായക സ്ഥാനം ഏറ്റെടുക്കാതിരുന്നതിനെ തുടർന്നാണ് അക്സർ പട്ടേലാണ് ഡൽഹിയെ നയിക്കുക.

Content Highlights: Axar is a good choice as DC leader says Abhishek Porel

dot image
To advertise here,contact us
dot image