'പാകിസ്താന് വേണ്ടി കളിക്കുന്നത് ചിന്തിച്ചിട്ട് പോലുമില്ല'; പാക് വശംജരായ ഇംഗ്ലണ്ട് താരങ്ങളുടെ മറുപടിയിങ്ങനെ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പാകിസ്താൻ വംശജരായ താരങ്ങളാണ് ആദിൽ റഷീദും മോയിൻ അലിയും

dot image

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പാകിസ്താൻ വംശജരായ താരങ്ങളാണ് ആദിൽ റഷീദും മോയിൻ അലിയും. ഇരുവരും മൂന്ന് ഫോർമാറ്റിലും മുന്നോറോളം മത്സരങ്ങൾ കളിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പാകിസ്താൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നതിന് ഉത്തരം പറയുകയാണ് ഇരുവരും.

വേറെ ഏതൊരു രാജ്യത്തിനും കളിക്കുന്നതിനേക്കാൾ, മാതൃരാജ്യമെന്ന നിലയിൽ ഇംഗ്ലണ്ടിലെ സംവിധാനങ്ങൾക്കുള്ളിൽനിന്ന് രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമാകാനാകും താൻ ശ്രമിക്കുകയെന്ന് ആദിൽ റഷീദ് പ്രതികരിച്ചു. അതേസമയം ടീം ഏതായാലും രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് മോയിൻ അലി വ്യക്തമാക്കി. അതേസമയം, ഇത്തരമൊരു ചിന്ത തന്റെ മനസ്സിൽ വന്നിട്ടില്ലെന്ന് മോയിൻ അലി പ്രതികരിച്ചു. ഇംഗ്ലണ്ടിനു പകരം പാകിസ്താന് വേണ്ടി കളിക്കുന്ന കാര്യം താനും ആലോചിച്ചിട്ടേയില്ലെന്ന് ആദിൽ റഷീദും പറഞ്ഞു.

അന്തരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി മൂന്ന് ഫോർമാറ്റിൽ നിന്ന് 6678 റൺസും 366 വിക്കറ്റുകളുമാണ് മോയിൻ അലിക്കുള്ളത്. 408 വിക്കറ്റുകളാണ്‌ ആദിൽ റഷീദ് ഇംഗ്ലണ്ടിനായി നേടിയിട്ടുള്ളത്.

Content Highlights:england stars adil-rashid moeen ali asked if-they would play for pakistan

dot image
To advertise here,contact us
dot image