
ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടി20യിലും ദയനീയ പരാജയമാണ് പാകിസ്താന് നേരിടേണ്ടിവന്നിരിക്കുന്നത്. സ്വന്തം മണ്ണിൽ നടന്ന ചാംപ്യൻസ് ട്രോഫിക്ക് പിന്നാലെ ഉണ്ടായ ഈ തുടർതോൽവിയിൽ വലിയ വിമർശനമാണ് പാകിസ്താൻ ക്രിക്കറ്റ് നേരിട്ടുകൊണ്ടിരിക്കുന്നത്. മത്സരത്തിലെ തോൽവി എന്നതിനപ്പുറം താരങ്ങളുടെ മോശം പ്രകടനമാണ് ഇതിനാധാരം.
പാകിസ്താൻ പേസർ മുഹമ്മദ് അലിയുടെ രണ്ടാം ഓവർ ഇത്തരത്തിൽ വലിയ ആരാധക വിമർശനത്തിനിടയാക്കി. താരമെറിഞ്ഞ ആദ്യ ഓവറിൽ ന്യൂസിലാൻഡ് ബാറ്റർ ഫിന്‍ അലന്‍ മൂന്ന് സിക്‌സുകള്‍ പറത്തിയിരുന്നു. ആ ഓവറില്‍ 18 റണ്‍സാണ് അടിച്ചെടുത്തത്. ശേഷം രണ്ടാം ഓവർ എറിയാനെത്തിയ ഫിൻ അലനെ ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ഫോറും പറത്തി.
ഇത്തവണ മറ്റൊരു ന്യൂസിലാൻഡ് ഓപ്പണർ സെയ്ഫേർട്ടായിരുന്നു അലിയെ പഞ്ഞിക്കിയിട്ടത്. ഇതോടെ സമ്മർദ്ദത്തിനടിമപ്പെട്ട ബോളർ സ്ലോവറിന് ശ്രമിച്ചു. അത് വലിയ വൈഡാവുകയാണ് ചെയ്തത്. ശേഷമെറിഞ്ഞ പന്തും അബന്ധത്തിൽ കലാശിച്ചു. അടുത്ത പന്ത് അതിനേക്കാള്‍ തമാശയായി. ഒരു ലെഗ് കട്ടര്‍ എറിയാനുള്ള ശ്രമം പാളി പോയി. പന്ത് പിച്ചിന് പുറത്താണ് വീണത്. അംപയര്‍ക്ക് നോബോള്‍ വിളിക്കേണ്ടിയും വന്നു.
മത്സരത്തിൽ മറ്റൊരു പാക് പേസറും വലിയ തിരിച്ചടി നേരിട്ടു. പാകിസ്താൻ പേസർ ഷഹീന്‍ അഫ്രീദിയുടെ ഒരു ഓവറില്‍ നാല് സിക്‌സറുകളും സീഫെര്‍ട്ട് പായിച്ചു. മൂന്നാം ഓവറിലായിരുന്നു സെയ്ഫേർട്ടിന്റെ തകർത്താടൽ.
Salute to Pakistani Talent 🫡🫣
— Aliza (@_aliza__84) March 18, 2025
Ball bi nahi phauncha paa raha ... Had h 🥲#PAKvsNZ #PakistanCricket pic.twitter.com/5rMaM3QqtC
അതേ സമയം പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യിൽ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. മഴയെ തുടർന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി. 22 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 45 റൺസെടുത്ത ടിം സീഫെര്‍ട്ടും 16 പന്തില്‍ 38 റൺസാണ് ഫിലൻ അലനുമാണ് കിവികളെ അനായാസ വിജയത്തിലേക്കെത്തിച്ചത്.
Content Highlights:mohammad ali trolled after two wide delivery vs new zealand t20