പ്രഥമ മാസ്റ്റേഴ്സ് ടി20 കിരീടം; സച്ചിനും പിള്ളേർക്കും ലഭിക്കുന്ന സമ്മാന തുകയറിയാം!

പ്രഥമ മാസ്റ്റേഴ്സ് കിരീടം നേടിയ ഇന്ത്യയ്ക്ക് പാരിതോഷികമായി കിട്ടുന്ന പ്രൈസ് മണിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്

dot image

പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി 20 യിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിരിക്കുയാണ്. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനമാണ് സച്ചിനും പിള്ളേരും നടത്തിയിരുന്നത്. ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഓസീസ് തോറ്റിരുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിനോട് തോറ്റ ഇന്ത്യ സെമിഫൈനലിൽ കണക്ക് വീട്ടുകയും ചെയ്തു. ഇപ്പോഴിതാ പ്രഥമ മാസ്റ്റേഴ്സ് കിരീടം നേടിയ ഇന്ത്യയ്ക്ക് പാരിതോഷികമായി കിട്ടുന്ന പ്രൈസ് മണിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

പ്രഥമ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യിൽ ചാംപ്യൻമാരായ ഇന്ത്യൻ ടീമിന് പ്രൈസ് മണിയായി ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാംസ്ഥാനക്കാർക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികവും. ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച് ആയ അമ്പാട്ടി റായുഡുവിന് 50,000 രൂപ ലഭിക്കും. മാസ്റ്റർട്രോക് ഓഫ് ദ് മാച്ച് ആയതിനും മത്സരത്തിൽ കൂടുതൽ സിക്സറുകൾ നേടിയതിനും റായുഡുവിന് തന്നെ 50,000 രൂപ വീതവും ലഭിക്കും.

ഫൈനലിലെ ഗെയിം ചേഞ്ചർ ഓഫ് ദ് മാച്ച്, ഏറ്റവും മികച്ച ഇക്കോണമിയുള്ള ബോളർ എന്നിവക്കുള്ള പുരസ്‌കാരം 50,000 രൂപ വീതം ഷഹബാസ് നദീമിന് ലഭിക്കും. സീസണിൽ കൂടുതൽ ഫോറുകൾ നേടിയതിന് കുമാർ സംഗക്കാരയ്ക്ക് 5 ലക്ഷം രൂപ ലഭിക്കും. 38 ഫോറുകളാണ് ശ്രീലങ്കൻ ഇതിഹാസം നേടിയിരുന്നത്. സീസണിൽ കൂടുതൽ സിക്സറുകൾ നേടിയ പുരസ്‌കാരം ഷെയ്ൻ വാട്സൻ നേടി. 25 സിക്സറുകളാണ് താരം നേടിയത്. 5 ലക്ഷം രൂപയാണ് പുരസ്‌കാരം.

Content Highlights: international masters league cricket; prize money for india

dot image
To advertise here,contact us
dot image