ആദ്യ പതിപ്പിലെ 'ബോൾ ബോയ്' ആയിരുന്നു ഞാൻ, IPL ൽ ഇവിടെ വരെയെത്തുമെന്ന് കരുതിയില്ല; ശ്രേയസ് അയ്യർ

ഐപിഎൽ ആദ്യ പതിപ്പിൽ ബോൾ ബോയ് ആയിരുന്ന അനുഭവം പങ്കുവെച്ച് ശ്രേയസ് അയ്യർ

dot image

ഐപിഎൽ ആദ്യ പതിപ്പിൽ ബോൾ ബോയ് ആയിരുന്ന അനുഭവം പങ്കുവെച്ച് ശ്രേയസ് അയ്യർ. വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിലായിരുന്നു താൻ ബോൾ ബോയ് ആയിരുന്നതെന്നും അന്ന് ആർസിബിക്ക് വേണ്ടി കളിച്ച ന്യൂസിലൻഡിന്റെ റോസ് ടെയ്‌ലർ തന്നോട് ആശയ വിനിമയം നടത്തിയെന്നും ശ്രേയസ് പറഞ്ഞു.

'സൂപ്പർസ്റ്റാർസ്' പ്രോഗ്രാമിൽ ജിയോഹോട്ട്സ്റ്റാറിനോട് സംസാരിക്കവേ അയ്യർ പറഞ്ഞു, 'നാട്ടിൽ തെരുവ് ക്രിക്കറ്റ് കളിച്ചാണ് ഞാൻ വളർന്നത്, ആ സമയത്ത് ഞാൻ മുംബൈയുടെ U-14 ടീമിൽ കളിക്കുകയായിരുന്നു. മുംബൈ ടീമിലെ എല്ലാ കുട്ടികളെയും ബോൾ ബോയ്‌സ് ആയാണ് നിയോഗിച്ചിരുന്നത്. ഐ‌പി‌എൽ അടുത്ത് കാണുന്ന എന്റെ ആദ്യ അനുഭവമായിരുന്നു അത്.. അന്ന് എന്റെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായിരുന്നു റോസ് ടെയ്‌ലർ. അതിനാൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി, 'സർ, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്' എന്ന് പറഞ്ഞു. അദ്ദേഹം എന്നോട് നന്ദി പറഞ്ഞു. ബോൾ ബോയ് ആയിരുന്ന അന്ന് ഒരിക്കലും ഇന്ന് നിൽക്കുന്ന അവസ്ഥയിലേക്ക് ഉയരുമെന്ന് കരുതിയില്ലെന്നും ശ്രേയസ് പറഞ്ഞു.

കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) മൂന്നാം കിരീടത്തിലേക്ക് നയിച്ചത് ശ്രേയസ് അയ്യർ ആയിരുന്നു. ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാകാൻ ഒരുങ്ങുകയാണ് താരം. 2015-ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ചതിനുശേഷം അയ്യർ 116 മത്സരങ്ങളിൽ നിന്ന് 32.23 ശരാശരിയിൽ 127.47 സ്ട്രൈക്ക് റേറ്റോടെ 3,127 റൺസ് നേടിയിട്ടുണ്ട്. 21 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.

96 റൺസാണ് അദ്ദേഹത്തിന്റെ മികച്ച സ്കോർ. 2015-ൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള ആദ്യ സീസണിൽ, 14 മത്സരങ്ങളിൽ നിന്ന് 33.77 ശരാശരിയിൽ 439 റൺസ് നേടിയതിന് അദ്ദേഹം 'എമർജിംഗ് പ്ലെയർ' അവാർഡ് നേടി. 2018-ൽ, ഡിസിക്കൊപ്പമാണ് അയ്യർ ആദ്യമായി ക്യാപ്റ്റൻസി റോളിലെത്തിയത്. 2020-ൽ, അദ്ദേഹം ടീമിനെ ഫൈനലിലേക്ക് നയിച്ചു. എന്നാൽ മുംബൈയോട് തോറ്റു. 2022-ൽ അദ്ദേഹം കെകെആറിലേക്ക് മാറുകയും ടീമിന് കിരീടം നേടികൊടുക്കുകയും ചെയ്തു.

Content highlights:This IPL Captain Was A Ball Boy During 2008 Season

dot image
To advertise here,contact us
dot image