
പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യിലും ന്യൂസിലാൻഡ് മികച്ച വിജയം നേടിയിരിക്കുകയാണ്. അഞ്ച് വിക്കറ്റിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. മഴയെ തുടർന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി.
22 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 45 റൺസെടുത്ത ടിം സീഫെര്‍ട്ട് ആണ് കിവികളെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
പാകിസ്താൻ പേസർ ഷഹീന്‍ അഫ്രീദിയുടെ ഒരു ഓവറില്‍ നാല് സിക്‌സറുകളും സീഫെര്‍ട്ട് പായിച്ചു. മൂന്നാം ഓവറിലായിരുന്നു സീഫെർട്ടിന്റെ തകർത്താടൽ.
Seifert has 7 letters, so does Maximum 🤌
— FanCode (@FanCode) March 18, 2025
Tim Seifert took Shaheen Afridi to the cleaners in his second over, smashing four sixes in it 🤯#NZvPAK pic.twitter.com/F5nFqmo7G6
അഫ്രീദിയുടെ ആദ്യ രണ്ട് പന്തും സീഫെര്‍ട്ട് അതിര്‍ത്തി കടത്തി. ആദ്യ സിക്‌സില്‍ പന്ത് സഞ്ചരിച്ച ദൂരം 119 മീറ്ററായിരുന്നു. അവസാന രണ്ട് പന്തില്‍ വീണ്ടും സിക്‌സ് പായിച്ച് സീഫെര്‍ട്ട് ആ ഓവറില്‍ 26 റണ്‍സ് അടിച്ചെടുത്തു. സീഫെര്‍ട്ടിന് പുറമെ ഫിന്‍ അലനും മികച്ച പ്രകടനം നടത്തി. 16 പന്തില്‍ 38 റൺസാണ് ഫിലൻ നേടിയത്. ഇതിൽ മത്സരത്തിന്റെ രണ്ടാം ഓവറിൽ മുഹമ്മദ് അലിക്കെതിരെ നടന്ന മൂന്ന് സിക്‌സറും ഉൾപ്പെടുന്നു.
നേരത്തെ പാകിസ്താന് വേണ്ടി സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി ഇഷ് സോധി, ജേക്കബ് ഡഫി, ബെന്‍ സീര്‍സ്, ജെയിംസ് നീഷം എന്നിവര്‍ ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് 2-0ത്തിന് മുന്നിലെത്തി.
Content Highlights: Tim Seifert and Finn Allen liberally clubbed sixes; pakistan vs new zealand 2nd t20