'ഫിൽ സോൾട്ട് കോഹ്‍ലിയുടെ സമ്മർദ്ദം കുറയ്ക്കും, കോഹ്‍ലിക്ക് സ്വന്തം ശൈലിയിൽ കളിക്കാം': എ ബി ഡിവില്ലിയേഴ്സ്

'കളി നിയന്ത്രിച്ച് വിരാടിന് മുന്നോട്ടുപോകാം. മത്സരത്തെക്കുറിച്ച് മികച്ച ധാരണയുള്ള താരമാണ് കോഹ്‍ലി.'

dot image

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിരയിൽ ഇം​ഗ്ലണ്ട് താരം ഫിൽ സോൾട്ട് എത്തുന്നത് വിരാട് കോഹ്‍ലിയുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിൽ റോയൽ ചലഞ്ചേഴ്സിനായി വിരാട് കോഹ്‍ലി-ഫിൽ സോൾട്ട് സഖ്യം ഓപൺ ചെയ്തേക്കുമെന്ന സൂചനകൾക്കിടയിലാണ് ഡിവില്ലിയേഴ്സിന്റെ പ്രസ്താവന.

'വിരാട് കോഹ്‍ലിക്ക് സ്വതസിദ്ധമായ ശൈലിയിൽ കളിക്കാം. ഫിൽ സോൾട്ട് ആക്രമണോത്സുക ബാറ്റിങ്ങിന് ഉടമയാണ്. അത് വിരാട് കോഹ്‍ലിയുടെ സമ്മർദ്ദം കുറയ്ക്കും. കളി നിയന്ത്രിച്ച് വിരാടിന് മുന്നോട്ടുപോകാം. മത്സരത്തെക്കുറിച്ച് മികച്ച ധാരണയുള്ള താരമാണ് കോഹ്‍ലി. എപ്പോൾ ആക്രമിച്ച് കളിക്കണമെന്നും എപ്പോൾ പക്വതയോടെ മുന്നോട്ട് പോകണമെന്നും കോഹ്‍ലിക്ക് നന്നായി അറിയാം.' ഡിവില്ലിയേഴ്സ് ജിയോസ്റ്റാറിനോട് പ്രതികരിച്ചു.

മാർച്ച് 22നാണ് ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പ് ആരംഭിക്കുന്നത്. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടേണ്ടത്. കൊൽക്കത്തയുടെ ഹോം ​ഗ്രൗണ്ടായ ഈഡൻ ​ഗാർഡിനിലാണ് ഉദ്ഘാടന മത്സരം നടക്കുക.

Content Highlights: AB De Villiers' Honest Advice To RCB

dot image
To advertise here,contact us
dot image