43-ാം വയസ്സിലും അയാളുടെ കൈകൾ തന്നെയാണ് നിലവിലെ വിക്കറ്റ് കീപ്പർമാരിലെ വേഗതയേറിയ കൈ; റോബിൻ ഉത്തപ്പ

ധോണിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ

dot image

വീണ്ടുമൊരു ഐപിഎൽ ആരവത്തിന് കളമൊരുങ്ങുകയാണ്. ഒത്തിരി മാറ്റങ്ങളോടെ ചെന്നൈ സൂപ്പർ കിങ്‌സ് എത്തുമ്പോൾ മാറ്റമില്ലാത്തത് 'തല' ധോണി മാത്രമാണ്. ഇത്തവണയും ധോണി തന്നെയായിരിക്കും ചെന്നൈയുടെ ഗ്ളാമർ താരം. ഇപ്പോഴിതാ ധോണിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

ഈ 43-ാം വയസ്സിലും ലോകത്തെ ഏറ്റവും വേഗതയേറിയ വിക്കറ്റ് കീപ്പറുടെ കൈകൾ ധോണിയുടേതാണെന്ന് പറഞ്ഞ റോബിൻ ഉത്തപ്പ ഇത് താരത്തിന്റെ അവസാന ഐപിഎൽ ആകില്ലെന്നും വ്യക്തമാക്കി. 'ഈ സീസണിലും ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ധോണി ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പരിമിതമായ എണ്ണം പന്തുകളിൽ പരമാവധി സ്വാധീനം ഉറപ്പിക്കാൻ ഇതോടെ ധോണിക്ക് കഴിയും, ഉത്തപ്പ കൂട്ടിച്ചേർത്തു.

അതേ സമയം സീസണിന് മുന്നോടിയായുള്ള പരിശീന സെഷനില്‍ തന്റെ ട്രേഡ്മാര്‍ക്കായ ഹെലികോപ്ടര്‍ ഷോട്ട് പറത്തി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് എം എസ് ധോണി. ഈ പ്രായത്തിലും തന്റെ ബാറ്റിങ് കരുത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് പരിശീലന മത്സരത്തില്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍.

ശ്രീലങ്കയുടെ യുവപേസ് സെന്‍സേഷനായ മതീഷ പതിരാനയുടെ യോര്‍ക്കറിനെതിരെയാണ് ധോണി തകര്‍പ്പന്‍ ഹെലികോപ്ടര്‍ ഷോട്ട് പറത്തിയത്. മാർച് 23 ന് മുംബൈ ഇന്ത്യൻസുമായാണ് ചെന്നൈയുടെ ആദ്യ മത്സരം.

Content Highlights: IPL 2025: robin uthapa on MS Dhoni wicket keeping

dot image
To advertise here,contact us
dot image