IPL 2025; ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ

മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർനിരക്കിനെ തുടർന്ന് സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഈ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കായി കഴിക്കാൻ കഴിയില്ല. ഇതോടെയാണ് ഇന്ത്യൻ ട്വന്റി 20 ടീമിന്റെ കൂടി നായകനായ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ നയിക്കാനെത്തുന്നത്.

രോഹിത് ശർമയ്ക്ക് പകരമായി കഴിഞ്ഞ സീസണിലാണ് ഹാർദിക് പാണ്ഡ്യ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. അഞ്ച് കിരീടങ്ങൾ മുംബൈയ്ക്ക് സമ്മാനിച്ച രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ഹാർദിക് പാണ്ഡ്യ കടുത്ത ആരാധകരോഷത്തിന് ഇരയായി. സീസണിൽ 14 മത്സരങ്ങളിൽ 10ൽ മാത്രമാണ് ഹാർദിക് പാണ്ഡ്യ നയിച്ച മുംബൈ ഇന്ത്യൻസിന് വിജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ കൃത്യസമയത്ത് പന്തെറിഞ്ഞ് തീർക്കാൻ കഴിയാതിരുന്നതോടെ മുംബൈ നായകൻ ഹാർദിക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടുകയായിരുന്നു.

ഇന്ത്യൻ ട്വന്റി 20 ടീം നായകനായി സൂര്യകുമാർ യാദവിന് മികച്ച റെക്കോർഡാണുള്ളത്. സൂര്യയുടെ കീഴിൽ 28 മത്സരങ്ങൾ കളിച്ച ഇന്ത്യ 18ലും വിജയം നേടി. നാല് പരമ്പരകളിലാണ് സൂര്യ ഇന്ത്യൻ ക്യാപ്റ്റനായത്. എല്ലാ പരമ്പരകളും സൂര്യയുടെ കീഴിൽ ഇന്ത്യ വിജയിച്ചു. മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.

Content Highlights: Suryakumar Yadav to lead Mumbai Indians in their IPL 2025 opener

dot image
To advertise here,contact us
dot image