ചാംപ്യൻസ് ട്രോഫി കിരീട നേട്ടം, ഇന്ത്യൻ ടീമിന് ആഘോഷിക്കാൻ 58 കോടി; പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യൻ ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സിലക്ഷൻ കമ്മിറ്റി അംഗങ്ങൾക്കും ഉൾപ്പെടയാണ് ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.

dot image

12 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഐസിസി ചാംപ്യൻസ് ട്രോഫി കിരീട നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. ചാംപ്യൻസ് ട്രോഫി നേട്ടം വലുതാണെന്ന് പറഞ്ഞുകൊണ്ടാണ് ടീമിന് വലിയ തുക ക്യാഷ് പ്രൈസായി നൽകുന്നത്. ഇന്ത്യൻ ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സിലക്ഷൻ കമ്മിറ്റി അംഗങ്ങൾക്കും ഉൾപ്പെടയാണ് ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഐസിസി ടൂർണമെന്റുകളിൽ തുടർച്ചയായി കിരീടങ്ങൾ സ്വന്തമാക്കുന്നത് വളരെ വലിയ നേട്ടമാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ മികവിന്റെ കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണിത്. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കുള്ള അംഗീകാരമാണ് ഈ സമ്മാനത്തുക. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പ്രതികരിച്ചു. ’ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. 2013ൽ എം എസ് ധോണിയുടെ സംഘമാണ് ഒടുവിൽ ഇന്ത്യയ്ക്കായി ചാംപ്യൻസ് ട്രോഫി നേടിയത്. 2017ൽ വിരാട് കോഹ്‍ലി നയിച്ച ടീം ഫൈനലിൽ പരാജയപ്പെട്ടു. 2002ൽ സൗരവ് ​ഗാം​ഗുലിയുടെ ഇന്ത്യയും സന്നത് ജയസൂര്യയുടെ ശ്രീലങ്കയും ചാംപ്യൻസ് ട്രോഫിയുടെ സംയുക്ത ജേതാക്കളായിരുന്നു.

Content Highlights: BCCI announces 58 crores for the Indian team for winning the Champions Trophy 2025

dot image
To advertise here,contact us
dot image