രോഹിത്തിന്റെയും ഹാർദിക്കിന്റെയും 'കലിപ്പ്' വീഡിയോ; 'കട്ട കലിപ്പ്' മറുപടി നൽകി മുൻ CSK താരം

രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും വേഷമിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് പ്രീ മാച്ച് വീഡിയോ ഇന്നലെ വൈറലായിരുന്നു

dot image

രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും വേഷമിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് പ്രീ മാച്ച് വീഡിയോ ഇന്നലെ വൈറലായിരുന്നു. സ്റ്റാർ സ്പോർട്സ് പങ്കിട്ട വീഡിയോയിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടുള്ള രോഹിതിന്റെ അരിശമാണ് എടുത്തുകാണിക്കുന്നത്. ഒരു റെസ്റ്റോറന്റില്‍ ഇരുന്ന് ജ്യൂസ് കുടിക്കുകയാണ് രോഹിത്തും ഹാര്‍ദിക്കും.

അതിനിടെ നമ്മുടെ ആദ്യ മത്സരം എന്നാണെന്ന് ഹാര്‍ദ്ദിക്കിനോട് രോഹിത് ചോദിക്കുന്നുണ്ട്. എന്നാല്‍ രോഹിത്തിന് മറുപടി നല്‍കുന്നതിന് മുന്‍പ് തന്നെ വെയിറ്ററോട് വരാന്‍ ആവശ്യപ്പെടുകയാണ് ഹാര്‍ദിക്. വെയിറ്റര്‍ അടുത്തെത്തിയതും ഞായറാഴ്ച ചെന്നൈയ്‌ക്കെതിരെയാണെന്ന് ഹാര്‍ദിക് രോഹിത്തിനോടായി പറയുന്നു. ഇതുകേട്ടതോടെ പല്ലിറുമ്മി കട്ടക്കലിപ്പില്‍ രോഹിത് കൈയ്യിലിരുന്ന ഗ്ലാസ് ഞെരിച്ചുപൊട്ടിക്കുകയാണ്. പിന്നാലെ ഒരു പുഞ്ചിരിയോടെ ഹാര്‍ദിക് വെയിറ്ററോട് ഇവിടെ വൃത്തിയാക്കാന്‍ പറയുകയുമാണ് ചെയ്യുന്നത്.

എന്നാൽ ഈ വിഡിയോയ്ക്ക് മറുപടിയുമായി ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് മുൻതാരം സുബ്രഹ്മണ്യം ബദരീനാഥ് രംഗത്തെത്തിയിരിക്കുകയാണ്. ബദരീനാഥ് തന്റെ ഇൻസ്റ്റാഗ്രാം വാളിൽ പുറത്തുവിട്ട വീഡിയോയിൽ സി‌എസ്‌കെ പ്രതിനിധിയായി വേഷമിട്ട ബദരീനാഥ്, വിവിധ ടീമുകളുടെ പ്രതിനിധികളുമായി കൈ കുലുക്കി ആലിംഗനം ചെയ്യുന്നു. എന്നാൽ ആർ‌സി‌ബിയുടെ ഊഴമായപ്പോൾ, അവരെ മനഃപൂർവ്വം അവഗണിച്ച് അടുത്ത ടീമിനെ അഭിവാദ്യം ചെയ്യാൻ പോയി. ഈ വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുകയാണ്.

മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. എങ്കിലും 23ന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരമാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlights: CSK VS RCB rivalry heats up; former csk star brutally mocks rcb

dot image
To advertise here,contact us
dot image