
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഐപിഎൽ ചരിത്രം പരിശോധിച്ചാൽ നിരവധി മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാർ ഉയർന്നുവന്നിട്ടുണ്ട്. ഇതിൽ റൺവേട്ടയിൽ മുന്നിൽ നിൽക്കുന്ന ചില ബാറ്റർമാരുണ്ട്. അവരുടെ റൺവേട്ടയുടെ കണക്കുകൾ പരിശോധിക്കാം.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം റൺനേടിയ വിക്കറ്റ് കീപ്പർ ഇന്ത്യൻ മുൻ ഇതിഹാസം മഹേന്ദ്ര സിങ് ധോണിയാണ്. ചെന്നൈ സൂപ്പർ കിങ്സ്, റൈസിങ് പുനെ സൂപ്പർ ജയന്റ്സ് തുടങ്ങിയ ടീമുകൾക്കായി കളിച്ച ധോണി 5,125 റൺസാണ് നേടിയിട്ടുള്ളത്. ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക് ആണ് രണ്ടാമൻ. 4,463 റൺസാണ് ദിനേശ് കാർത്തിക് ഐപിഎല്ലിൽ നേടിയിട്ടുള്ളത്.
യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ് ഐപിഎല്ലിലെ റൺവേട്ടക്കാരയ വിക്കറ്റ് കീപ്പർമാരിൽ മൂന്നാമൻ. ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്ന റിഷഭ് ഇതുവരെ 3,086 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ മുൻ താരം റോബിൻ ഉത്തപ്പ 3,011 റൺസോടെ നാലാമതുണ്ട്. 4,463 റൺസെടുത്ത കെ എൽ രാഹുലാണ് അഞ്ചാമൻ.
Content Highlights: 5 Most Successful Wicketkeeper-Batters In IPL