ലോർഡ് ഷാർദുൽ ലഖ്നൗ നിരയിലേക്ക്; IPL ആദ്യ മത്സരത്തിനായി യാത്ര തിരിച്ചെന്ന് റിപ്പോർട്ട്

മൊഹ്സിൻ ഖാന് പകരക്കാരനായാണ് താക്കൂർ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ

dot image

ഐപിഎൽ താരലേലത്തിൽ അൺസോൾഡ് നിരയിലായിരുന്ന ഇന്ത്യൻ താരം ഷാർദുൽ താക്കൂറിന് അവസാനം കളിക്കാൻ അവസരമൊരുങ്ങുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സിൽ മൊഹ്സിൻ ഖാന് പകരക്കാരനായി താക്കൂർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മായങ്ക് യാദവ് പരിക്കിന്റെ പിടിയിലായതും ഷാർദുലിനെ ടീമിലെത്തിക്കാൻ കാരണമായി. ഷാർദുലിനെ ടീമിൽ ഉൾപ്പെടുത്തിയതായി ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും താരം ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിനായി വിശാഖപട്ടണത്തേയ്ക്ക് യാത്രതിരിച്ചെന്നാണ് സൂചനകൾ.

മികച്ച ഇന്ത്യൻ പേസർമാരാൽ നിറഞ്ഞ ടീമാണ് റിഷഭ് പന്ത് നായകനാകുന്ന ലഖ്നൗ സൂപ്പർ ജയന്റ്സ്. ആകാശ് ദീപ്, മൊഹ്സിൻ ഖാൻ, ആവേശ് ഖാൻ, മായങ്ക് യാദവ് എന്നിവർ ലഖ്നൗ നിരയിലുണ്ട്. എന്നാൽ ഇതുവരെ ആരും ലഖ്നൗ ടീമിനൊപ്പം ചേർന്നിട്ടില്ല. പരിക്കിനെ തുടർന്ന് സീസണിന്റെ പകുതിയോളം മായങ്കിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസമായി പരിക്കിന്റെ പിടിയിലുള്ള മൊഹ്സിൻ ഖാൻ ലഖ്നൗ ക്യാംപിലെത്തിയെങ്കിലും വീണ്ടും പരിക്കിന്റെ പിടിയിലായി.

ഐപിഎല്ലിൽ മാർച്ച് 24ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ. ലഖ്നൗ നായകനായ കെ എൽ രാഹുൽ ഡൽഹിക്കൊപ്പം കളിക്കും. രാഹുൽ നായക സ്ഥാനം ഏറ്റെടുക്കാതിരുന്നതിനെ തുടർന്നാണ് അക്സർ പട്ടേലാണ് ഡൽഹിയെ നയിക്കുക.

Content Highlights: Shardul Thakur To Replace Mohsin Khan At Lucknow Super Giants

dot image
To advertise here,contact us
dot image