
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ഭർത്താവ് വഞ്ചിച്ച ഭാര്യയായി അഭിനയിക്കുന്ന മ്യൂസിക് വിഡിയോ പുറത്തുവിട്ട് കോറിയോഗ്രഫറും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. ‘ദേഖാ ജി ദേഖാ മേനേ’ എന്ന പേരിലാണ് വിഡിയോ ധനശ്രീ വർമ പുറത്തിറക്കിയത്.
ജാനി എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോതി നൂറനാണ്. രാജസ്ഥാൻ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ, ഇഷ്‌വാക് സിങ്ങാണ് ധനശ്രീ വർമയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. വീഡിയോയിൽ ഭാര്യയോട് മോശമായി പെരുമാറുന്ന ഒരുപാട് ദൃശ്യങ്ങൾ ഭർത്താവിന്റേതായിട്ടുണ്ട്.
അതേ സമയം ഇന്നലെയാണ് ചഹലിനും ധനശ്രീ വര്‍മയ്ക്കും വിവാഹമോചനം അനുവദിച്ച് ബാന്ദ്ര കുടുംബ കോടതിയുടെ ഉത്തരവ് വന്നത്. വിവാഹമോചനം അനുവദിക്കാനുള്ള ആറ് മാസത്തെ കാലതാമസം ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞി ദിവസം കുടുംബ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവാഹമോചനക്കേസില്‍ ഐപിഎല്ലിന് മുമ്പ് തന്നെ തീരുമാനമെടുക്കണമെന്നും ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
2020 ഡിസംബറിലായിരുന്നു ചഹലും ധനശ്രീയും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു. അതേസമയം ചഹൽ ധനശ്രീക്ക് ജീവനാംശമായി നൽകുന്ന തുകയുടെ വിവരവും പുറത്തുവന്നു. 4.75 കോടി രൂപ ധനശ്രീക്കു നൽകാമെന്നാണ് ചഹൽ അറിയിച്ചിരിക്കുന്നത്.
Content Highlights:Dhanashree Verma drops a song on infidelity on her divorce day with Yuzvendra chahal