
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ മിന്നും ജയവുമായി പാകിസ്താൻ ഒടുവിൽ തിരിച്ചുവന്നിരിക്കുകയാണ്. ചാംപ്യൻസ് ട്രോഫിയിൽ ദയനീയമായി തോറ്റതിന് ശേഷം ആദ്യ രണ്ട് ടി 20 യും തോറ്റ പാകിസ്താനെ തിരിച്ചുകൊണ്ടുവന്നത് ഒരു 22 കാരനായിരുന്നു. 22 ക്കാരൻ
ഓപ്പണര്‍ ഹസന്‍ നവാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് പാകിസ്താന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
45 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന ഹസന്‍ നവാസും 31 പന്തില്‍ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 20 പന്തിൽ 41 റൺസ് നേടിയ മുഹമ്മദ് ഹാരിസും പാക് വിജയം അനായാസമാക്കി. സെഞ്ചുറിയോടെ ഒരു റെക്കോര്‍ഡ് കൂടി നവാസിന്റെ സ്വന്തം പേരിലായി. ഒരു പാകിസ്താൻ താരത്തിന്റെ വേഗമേറിയ ടി 20 സെഞ്ച്വറി കൂടിയാണിത്.
മൂന്നാം ടി20 മാത്രം കളിച്ച 22കാരന്റെ ആദ്യ ടി20 സെഞ്ചുറിയാണിത്. 44 പന്തിലാണ് നവാസ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 49 പന്തില്‍ സെഞ്ച്വറി തികച്ച ബാബര്‍ അസമിന്റെ റെക്കോർഡാണ് നവാസ് മറികടന്നത്. 2021ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ബാബറിന്റെ സെഞ്ച്വറി.
Content Highlights: Hasan Nawaz broke Babar Azam’s record for fastest PAK T20I century