ഒടുവിൽ പാകിസ്താൻ ജയിച്ചു; ന്യൂസിലാൻഡിനെതിരെ മൂന്നാം ടി20 യിൽ മിന്നും ജയം

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം നേടി പാകിസ്താൻ

dot image

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം നേടി പാകിസ്താൻ. ഓപ്പണര്‍ ഹസന്‍നവാസിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

45 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന ഹസന്‍ നവാസും 31 പന്തില്‍ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 20 പന്തിൽ 41 റൺസ് നേടിയ മുഹമ്മദ് ഹാരിസും പാക് വിജയം അനായാസമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് മാര്‍ക്ക് ചാപ്മാന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 204 റണ്‍സെടുത്തത്. 44 പന്തില്‍ 94 റണ്‍സടിച്ച ചാപ്‌മാനാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ചാപ്‌മാന് പുറമെ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്ലും ടിം സീഫര്‍ട്ടും ഡാരില്‍ മിച്ചലും ഭേദപ്പെട്ട പ്രകടനം നടത്തി. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടി 20 പരമ്പര 2-1 എന്ന നിലയിലെത്തി. ആദ്യ രണ്ട് മത്സരം ന്യൂസിലാൻഡ് ജയിച്ചിരുന്നു.

Content Highlights: New Zealand Vs Pakistan 3rd T20: Hasan Nawaz Helps PAK Beat NZ By 9 Wickets

dot image
To advertise here,contact us
dot image