ഐപിഎല്‍ ആവേശത്തിന് മീതെ ആശങ്കയുടെ മഴമേഘങ്ങള്‍; നിരാശ സമ്മാനിച്ച് കൊല്‍ക്കത്തയിലെ കാലാവസ്ഥാ പ്രവചനം

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ വൈകീട്ട് 7.30നാണ് ഉദ്ഘാടന മത്സരം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണ്‍ ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മാര്‍ച്ച് 22ന് നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് ഉദ്ഘാടന മത്സരം.

എന്നാല്‍ ഐപിഎല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കനത്ത മഴ ഭീഷണി നേരിടുന്നെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 20 മുതല്‍ 22 വരെ പശ്ചിമ ബംഗാളില്‍ ഉടനീളം കനത്ത ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇത് കൊല്‍ക്കത്ത- ആര്‍സിബി പോരാട്ടത്തെ തടസ്സപ്പെടുത്തിയേക്കാമെന്നും അലിപൂര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ശനിയാഴ്ച ഇടിയോടുകൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഐപിഎല്‍ 2025 ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരം ദിഷ പഠാനി, ഗായിക ശ്രേയ ഘോഷാല്‍ തുടങ്ങിയവരുടെ പ്രകടനം ഉണ്ടായിരിക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് ആശങ്ക ഉയര്‍ത്തിയാണ് ഇപ്പോള്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Content Highlights: IPL 2025: Rain to play spoilsport in season opener between RCB and KKR in Kolkata

dot image
To advertise here,contact us
dot image